നാട്ടിലെത്തിയാൽ കേരള മുഖ്യമന്ത്രിയെ പുകഴ്ത്തിപ്പറയണമെന്ന്; ലോക്ഡൗൺ ലംഘിച്ച് യോഗം -VIDEO

നാട്ടിലെത്തിയാൽ കേരള മുഖ്യമന്ത്രിയെ പുകഴ്ത്തിപ്പറയണമെന്ന്; ലോക്ഡൗൺ ലംഘിച്ച് യോഗം -VIDEO

കണ്ണൂർ: അന്തർ സംസ്ഥാന തൊഴിലാളികളെ യാത്രയാക്കാൻ സാമൂഹിക അകലം പാലിക്കാതെ കണ്ണൂരിൽ യോഗം. ചെമ്പിലോട് പഞ്ചായത്താണ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ 70ലേറെ പേരുടെ യോഗം നടത്തിയത്. കേരള സർക്കാറിനെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി മലയാളത്തിലും ഹിന്ദിയിലും തൊഴിലാളികളോട് അധികൃതർ സംസാരിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തായിരിക്കുകയാണ്.

നാട്ടിലെത്തിയാൽ കേരള സർക്കാറിനെക്കുറിച്ച് പറയണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഇത് ഏറ്റുപറയാൻ തൊഴിലാളികളോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

‘ഈ ട്രെയിൻ സജ്ജമാക്കി തന്നത് കേരള മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിന്‍റെ ഭാഗമായാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ പേരറിയാമോ?.... നാട്ടിൽ പോയാൽ കേരളത്തിലെ കാര്യങ്ങളെല്ലാം നിങ്ങൾ പറയണം....’ -എന്നിങ്ങനെയാണ് ഉപദേശം.

Full View
Tags:    
News Summary - chembilode panchayath meeting-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.