ചെങ്ങന്നൂർ: വീട്ടമ്മയുടെ സംസ്കാരച്ചടങ്ങുകൾ കുടുംബസ്ഥലത്ത് നടത്തുന്നതിൽ ബന്ധുക ്കൾ എതിർപ്പുമായി വന്നപ്പോൾ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ അയൽവ ാസി സ്വന്തം താമസസ്ഥലത്ത് ചിതയൊരുക്കാൻ സൗകര്യമൊരുക്കി.
ബുധനൂർ കടമ്പൂർ കൊഴ ുവിശ്ശേരിൽ വീട്ടിൽ പരേതരായ കുഞ്ഞുകുഞ്ഞിെൻയും മറിയാമ്മയുടെയും മൂത്തമകൾ കൃഷ്ണമ്മയാണ് (ഷീജ -52) ഹൃദയാഘാതംമൂലം കഴിഞ്ഞദിവസം മരിച്ചത്. കൃഷ്ണമ്മയും ഭർത്താവ് സെബാസ്റ്റ്യൻ സ്വാമിയും വർഷങ്ങളായി വാടകവീടുകൾ മാറിത്താമസിക്കുകയായിരുന്നു. കൃഷ്ണമ്മ മരിച്ചതിനെത്തുടർന്ന് കൃഷ്ണമ്മയുടെ കുടുംബവീട്ടിൽ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുവന്നപ്പോഴാണ് ഇവരുടെ ബന്ധുക്കൾ തടസ്സവുമായി എത്തിയത്.
50 സെേൻറാളമുള്ള പുരയിടത്തിൽ ചിതയൊരുക്കാൻ കഴിയിെല്ലന്ന് അവർ ഉറച്ചുനിന്നതോടെ മാന്നാർ പൊലീസെത്തി രേഖകൾ പരിശോധിച്ച് ഈ വസ്തുവിൽ കൃഷ്ണമ്മയുടെ മൃതദേഹം സംസ്കരിക്കാൻ അവകാശമുണ്ടെന്ന് കണ്ടെത്തി. എന്നാൽ, പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഒരുവിഭാഗം ഭീഷണിയും അസഭ്യവർഷവുമായി രംഗത്തുവന്നതോെട പൊലീസ് ചെങ്ങന്നൂർ ആർ.ഡി.ഒയെക്കൊണ്ട് സ്ഥലത്തിെൻറ അതിർത്തി നിർണയിക്കുന്നതിന് നീക്കമാരംഭിച്ചു.
മൃതദേഹം മണിക്കൂറുകൾ വെച്ച് താമസിപ്പിക്കുന്നത് അനാദരവായി കണ്ട് മറ്റ് മാർഗങ്ങൾ തേടാനായി ശ്രമിച്ചപ്പോഴാണ് അയൽപക്കത്തെ ആമ്പക്കുടിയിൽ വിശ്വനാഥ പിള്ളയും ഭാര്യ ജയശ്രീയും മകൾ മായയും മരുമകൻ രാധാകൃഷ്ണനും തങ്ങളുടെ പുരയിടം സംസ്കാരത്തിന് വിട്ടുനൽകാൻ മുന്നോട്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.