ആലപ്പുഴ: ഇതുവരെ മൂന്ന് ദിവസമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് പര്യടനത്തിന് നീക്കിവെച്ചത്. അതിനിടയിലും അയൽ ജില്ലകളിലെത്താൻ രമേശ് സമയം കണ്ടു. ഇടക്കൊരു അരദിവസം കൂടി കിട്ടി സ്വന്തം മണ്ഡലത്തിൽ. ഹരിപ്പാട് തേരുതെളിക്കുന്നതാകട്ടെ 'ചെന്നിത്തലക്കൂട്ടം'. സ്വന്തം മണ്ഡലം കറങ്ങാനിരുന്നാൽ താളംതെറ്റുമെന്ന് അറിയാവുന്നതിനാലാണ് പ്രതിപക്ഷ നേതാവിെൻറ ഉള്ളറിയുന്നവർ ഇവിടെ ചെന്നിത്തലക്കൂട്ടമായത്.
രമേശിെൻറ അഭാവത്തിൽ മണ്ഡലത്തിെൻറ കടിഞ്ഞാൺ 24 വർഷമായി ത്രിതല പഞ്ചായത്ത് പ്രതിനിധിയായി ജനങ്ങൾക്കിടയിലുള്ള ജോൺ തോമസിനാണ്. 1982 മുതൽ കെ.എസ്.യു പ്രവർത്തകനായി ഒപ്പം ചേർന്ന ഇദ്ദേഹത്തെ ചെന്നിത്തലതന്നെയാണ് ഉത്തരവാദിത്തം ഏൽപ്പിച്ചിട്ടുള്ളത്.
അണിയറയിൽ എല്ലാവരുമുണ്ടെങ്കിലും ഹരിപ്പാട് ഉറങ്ങുേമ്പാഴും കൺതുറന്നിരിക്കുന്നത് സ്പെഷൽ ടീം. അഥവ ചെന്നിത്തലക്കൂട്ടം. പ്രിയ നേതാവിെൻറ അസാന്നിധ്യം വോട്ട് നഷ്ടമാക്കുന്ന സാഹചര്യമുണ്ടാകാതെ നോക്കലാണ് പ്രധാനം. ചെന്നിത്തലയുടെ തിരക്കറിയാവുന്ന ജനം അഡ്ജസ്റ്റ് ചെയ്യാൻ പഠിച്ചതായും ജോൺതോമസ് പറയുന്നു.
കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എം.എം. ബഷീർ, ഐ.എൻ.ടി.യു.സി നേതാവ് എ.കെ.രാജൻ, ധീവരസഭ നേതാവ് അനിൽ.ബി. കളത്തിൽ, ഹരികൃഷ്ണൻ, ശ്രീക്കുട്ടൻ, അമ്പാടി, മുഞ്ഞനാട് രാമചന്ദ്രൻ, അഡ്വ. ഷുക്കൂർ, ജേക്കബ് തമ്പാൻ, കെ.കെ. സുരേന്ദ്രനാഥ് എന്നിവരാണ് സദാ രംഗത്തുള്ളത്. ജന വിശ്വാസം കാത്തുസൂക്ഷിക്കുന്ന ബാധ്യത ഏറ്റെടുത്തിരിക്കുകയാണ് ഇവിടെ ഓരോരുത്തരും. ഹരിപ്പാടിെൻറ മകൻ ഒപ്പമുണ്ടെന്ന ഉറപ്പ് മണ്ഡലത്തിലുള്ളവരിൽ അനുഭവവേദ്യമാക്കാൻ ഉള്ളറിഞ്ഞാണ് നിൽക്കുന്നത്. സ്ക്വാഡ് വർക്ക് മൂന്നാം ഘട്ടം കഴിഞ്ഞു. സ്ഥാനാർഥി പര്യടനമൊഴികെ പ്രചാരണ പരിപാടികളൊക്കെ ഏതാണ്ട് പൂർത്തിയായി. എപ്പോഴും കൺതുറന്നിരിക്കുന്നു പ്രതിപക്ഷ നേതാവിെൻറ ഓഫിസ്. വിളിപ്പുറത്തുണ്ട് അദ്ദേഹത്തിെൻറ പ്രൈവറ്റ് സെക്രട്ടറി ഹരിനായറും സ്റ്റാഫ് നിഷാമും. പകൽമുഴുവൻ കുട്ടിയേട്ടനും. ധനസുമോദും പ്രതീഷും ഹരിപ്പാടിെൻറ വികാരമുൾക്കൊണ്ട് തിരുവനന്തപുരത്ത്.
രമേശ് ചെന്നിത്തലയെ നാലുവട്ടം നിയമസഭയിലേക്കയച്ചതിെൻറ സന്തോഷം ഇക്കുറിയും തുടരുമെന്ന ഉറപ്പാണ് ചെന്നിത്തലക്കൂട്ടത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.