തിരുവനന്തപുരം: വ്യാജ വോട്ട് ആരോപണത്തിൽ രമേശ് െചന്നിത്തലക്കെതിരെ വിമർശനവുമായി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ഇരട്ട വോട്ടർമാരുടെ വിവരങ്ങൾ ചെന്നിത്തല അപ്ലോഡ് ചെയ്തത് സിംഗപ്പൂരിൽ നിന്നുള്ള സെർവറിൽ നിന്നാണ്. ചെന്നിത്തല ജനങ്ങളുടെ ഡാറ്റ ചോർത്തുകയാണ് ചെയ്തതെന്ന് എം.എ ബേബി പറഞ്ഞു.
വ്യക്തികളുടെ അനുമതിയില്ലാതെയാണ് വിവരങ്ങൾ വിദേശ കമ്പനിക്ക് കൈമാറിയത്. ഇത്തരത്തിൽ ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ കൈമാറിയതിൽ ഗൗരവമായ നിയമപ്രശ്നമുണ്ടെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് 4.30 ലക്ഷം പേരുൾപ്പെടുന്ന ഇരട്ട വോട്ടർമാരുടെ പട്ടിക ചെന്നിത്തല പുറത്ത് വിട്ടത്. 38,000 ഇരട്ട വോട്ടർമാർ മാത്രമാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ചെന്നിത്തല പട്ടിക പുറത്ത് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.