മാള: സി.പി.എം സംസ്ഥാന സമ്മേളനം സ്വാദിഷ്ടമാകാനുള്ള കോഴിക്കറിക്കുള്ള കോഴികൾ സാക്ഷാൽ കെ.കരുണാകരെൻറ നാടായ മാളയിൽ നിന്ന്. അതും ഒന്നാം തരം നാടൻ പൂവൻകോഴികൾ മാത്രം. ഉണ്ടായത് പക്ഷെ, മാളയിലല്ല.
മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നും 500 പൂവൻ കോഴിക്കുഞ്ഞുങ്ങളെ ഇതിനായി വാങ്ങി സംരക്ഷിക്കുകയായിരുന്നു. പുത്തൻചിറ കോലോത്തുകുന്നിൽ പാർട്ടി പ്രവർത്തകനായ വി.എൻ. രാജേഷാണ് ഇവയെ വളർത്തിയത്. കഴിഞ്ഞ 118 ദിവസങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾ വളർന്ന് വളർച്ചെയെത്തിയ പൂവൻമാരായി മാറിയിട്ടുണ്ട്. കൃത്രിമമായ ഒന്നും നൽകാതെ സാധാരണ ഭക്ഷണം നൽകിയാണ് വളർത്തിയത്.
ആരേയും ആകർഷിക്കുന്ന അങ്കവാലും നീണ്ട കാലുകളും ചുവന്ന തലപ്പാവും കോഴിക്കൂട്ടത്തിൽ ഇവരെ രാജാക്കന്മാരാക്കിയിട്ടുണ്ട്. രണ്ടു മുതൽ രണ്ടര കിലോ വരെയാണ് ഇവയുടെ ഭാരം. വ്യാഴാഴ്ച ഉച്ചക്ക് തൃശൂരിൽ ഇവ ഭക്ഷണത്തളികയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.