തിരുവനന്തപുരം: താൻ ഇരിക്കുന്ന കസേരയെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും അല്ലെങ്കിൽ പലതും പറയേണ്ടി വേന്നനെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷനേതാക്കളെ ആക്രമിക്കാനാണ് മുഖ്യമന്ത്രി വാർത്തസമ്മേളനം ഉപയോഗിക്കുന്നതെന്ന കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘അതിന് ഉത്തരവാദികൾ നിങ്ങളാണെ’ന്ന് മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയാണ് താൻ പറയുന്നത്. ആ ലക്ഷ്യം െവച്ചാണോ നിങ്ങൾ ചോദിക്കുന്നതെന്നും ചിരിയോടെ അദ്ദേഹം ചോദിച്ചു.
അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് കോൺഗ്രസ് വാഗ്ദാനം ചെയ്ത പണം സ്വീകരിക്കാത്തത് സംബന്ധിച്ച പരാതിക്കും മുഖ്യമന്ത്രി മറുപടി നൽകി: ‘സംസ്ഥാന സർക്കാർ ആരുടെയും ൈപസ കൊടുക്കുന്നില്ല. അതിനാൽ ആരുടെയും പൈസ വാങ്ങുന്നുമില്ല. കേന്ദ്ര സർക്കാറാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. അവരുടെ (കോൺഗ്രസുകാരുടെ) കൈയിൽ പൈസ ഇല്ലെന്നൊന്നും താൻ പറഞ്ഞില്ല. ആ പൈസ അവരുടെ കൈയിൽ തന്നെ ഇരിക്കെട്ട. ഇതിൽ ദുരഭിമാനം കാണിക്കാൻ തെൻറ വ്യക്തിപരമായ പ്രശ്നമല്ലല്ലോ, സർക്കാറിെൻറ പൊതുവായ തീരുമാനമാണിത്. വ്യക്തിപരമായ അഭിമാനം എല്ലാവർക്കും ഉണ്ടാകുന്നത് നല്ലതാണ്. അവരോടും തനിക്ക് അതേ പറയാനുള്ളൂ’ -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘മദ്യനിരോധത്തിലേക്ക് പോകില്ല’
തിരുവനന്തപുരം: സംസ്ഥാനം മദ്യനിരോധത്തിലേക്ക് പോകില്ലെന്നും അത്തരത്തിലുള്ള ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഇൗ ദിവസങ്ങളിൽ മദ്യശാലകൾ തുറക്കേണ്ടെന്ന നിലപാട് മാത്രമാണ് കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വയനാട്ടിലേത് അപകടസൂചന’
തിരുവനന്തപുരം: മറ്റിടങ്ങളിൽ പോയി വരുമ്പോൾ പാലിക്കേണ്ട സുരക്ഷ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ച വന്നാൽ ഉണ്ടാകുന്ന അപകടത്തിെൻറ സൂചനയാണ് വയനാട്ടിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേർക്കും േരാഗം വന്നത് സമ്പർക്കത്തിലൂടെയാണ്. ചെന്നൈയിൽ പോയി വന്ന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ മാതാവിനും ഭാര്യക്കും ലോറിയിലെ ക്ലീനറുടെ മകനുമാണ് രോഗം സ്ഥിരീകരിച്ചത്.
യാത്രാ പാസിൽ വ്യക്തത
തിരുവനന്തപുരം: അവശ്യസർവിസുകളായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് മറ്റ് ജില്ലകളിലേക്കുള്ള യാത്രകൾക്ക് പ്രത്യേകം പാസ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി. വൈകുന്നേരം ഏഴു മുതൽ രാവിലെ ഏഴു വരെയുള്ള യാത്രാനിരോധം ഇവർക്ക് ബാധകമാകില്ല. മറ്റുള്ളവർക്ക് അത്യാവശ്യങ്ങൾക്ക് മാത്രമേ ഇൗ സമയങ്ങളിലെ യാത്ര അനുവദിക്കൂ. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുക തന്നെയാണ് ലക്ഷ്യം. പകൽ എല്ലാ ദിവസവും ജില്ല വിട്ടുപോയി വരുന്നതിന് പാസ് നൽകില്ല. നിർമാണ സമഗ്രികളുടെ വില വർധിപ്പിച്ച് ലോക്ഡൗൺ കാലത്തെ നഷ്ടപ്പെട്ട ലാഭം കൂടി നേടാൻ ശ്രമിക്കുന്നത് തടയും. വീടടക്കം സ്വകാര്യ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.