‘സാഹിത്യ ചക്രവാളം’ മുഖചിത്രത്തിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും

തൃശൂർ: സർക്കാറിന്‍റെ രണ്ടാം വാർഷിക പരസ്യം പുസ്തക കവറിൽ ഉൾപ്പെടുത്തിയ വിവാദത്തിന് പിന്നാലെ പ്രസിദ്ധീകരണത്തിന്‍റെ മുഖചിത്രം സർക്കാറിന് സമർപ്പിച്ച് സാഹിത്യ അക്കാദമി. അക്കാദമി പ്രസിദ്ധീകരണമായ ‘സാഹിത്യ ചക്രവാള’ത്തിന്‍റെ പുതിയ ലക്കം മുഖചിത്രം മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി സജി ചെറിയാനുമാണ്. ഇതിലും സർക്കാറിന്‍റെ രണ്ടാം വാർഷികമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

95 പേജുള്ള സാഹിത്യ ചക്രവാളത്തിന്‍റെ കവർസ്റ്റോറി ‘സർഗാത്മകം, സമഗ്രം; കേരളം കൈവരിച്ച സാംസ്കാരിക മുന്നേറ്റത്തിന്‍റെ രേഖാചിത്രം’ എന്നതാണ്. നിലവിലെ ഭരണസമിതി ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങൾ വിശദീകരിച്ച് അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദന്‍റെ വിശദ ലേഖനമാണ് പ്രധാനം.

സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ 30 പുസ്തകങ്ങളുടെ പുറംചട്ടയിൽ സർക്കാർ പരസ്യം വന്നതിനെതിരെ ഇടത് പക്ഷത്തുള്ള എഴുത്തുകാരും അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദനും രംഗത്ത് വന്നത് വിവാദമായിരുന്നു. സച്ചിദാനന്ദൻ പിന്നീട് പ്രതികരണം മയപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Chief Minister and Minister Saji Cheriyan on the cover of 'Sahithya Chakravalam'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.