ഈസ്റ്റർ ആശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ ആംശസകൾ നേർന്നു. ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണെന്നും സമൃദ്ധിയും സമാധാനവും പുലരുന്ന നാളെയിലേയ്ക്കുള്ള യാത്രയിൽ ഈസ്റ്ററിൻ്റെ സന്ദേശം പ്രചോദനമാകട്ടെയെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ആശംസിച്ചു.

അനീതിയും അസമത്വവും ഇല്ലായ്‌മ ചെയ്യാനുള്ള പോരാട്ടങ്ങൾക്ക് ക്രിസ്തുവിന്‍റെ സ്നേഹവും ത്യാഗവും ഊർജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആശംസ:

ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണ്. സമൃദ്ധിയും സമാധാനവും പുലരുന്ന നാളെയിലേയ്ക്കുള്ള യാത്രയിൽ ഈസ്റ്ററിൻ്റെ സന്ദേശം നമുക്ക് പ്രചോദനമാകട്ടെ. അനീതിയും അസമത്വവും ഇല്ലായ്‌മ ചെയ്യാനുള്ള പോരാട്ടങ്ങൾക്ക് ക്രിസ്തുവിൻ്റെ സ്നേഹവും ത്യാഗവും ഊർജ്ജം പകരും. സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെ ഈ ദിനം. ഏവർക്കും ഹൃദയപൂർവം ഈസ്റ്റർ ആശംസകൾ നേരുന്നു.

പിണറായി വിജയൻ
മുഖ്യമന്ത്രി

Full View

പ്രത്യാശയുടെ ഈസ്റ്റർ ഇന്ന്

തിരുവനന്തപുരം: വിശുദ്ധ വാരത്തിന് സമാപനം കുറിച്ച് ഉയർപ്പിന്‍റെ പ്രത്യാശയുമായി വിശ്വാസികൾ ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കുന്നു. കുരിശിൽ തറച്ച ക്രിസ്തു ഉയിർത്തെഴുന്നേൽക്കുന്നെന്ന വിശ്വാസമാണ് ഈസ്റ്ററിലൂടെ പുതുക്കുന്നത്. ക്രിസ്തുനാഥനെ ജറുസലം നിവാസികൾ സ്വീകരിച്ചതിന്‍റെ ഓർമ പുതുക്കി ഓശാന ഞായറിൽ തുടങ്ങിയ വിശുദ്ധവാരം ഉയിർപ്പ് പെരുന്നാളോടെയാണ് സമാപിക്കുക. 

Tags:    
News Summary - Chief Minister Pinarayi Vijayan wishes Easter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.