കട്ടപ്പന: കുടിയേറ്റ കർഷകരെ സർക്കാർ സംരക്ഷിക്കുമെന്നും എന്നാൽ, വൻകിട കൈയേറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടുവർഷത്തിനുള്ളിൽ ഇടുക്കി ജില്ലയിൽ അവശേഷിക്കുന്ന മുഴുവൻ കർഷകർക്കും ഉപാധിരഹിത പട്ടയം നൽകും. അടുത്ത പട്ടയമേള ഉടൻ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കട്ടപ്പന ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീലക്കുറിഞ്ഞി പ്രകൃതിയുടെ വരദാനമാണ്. അത് സംരക്ഷിക്കും. അതോടെപ്പം അവിടെ താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങളും പരിഹരിക്കും. കലക്ടറുടെ നേതൃത്വത്തിൽ അവിടെ സർവേ നടത്തും. അതിന് ജനങ്ങൾ സഹകരിക്കണം. ജനങ്ങൾക്ക് ഒപ്പംനിന്ന് പ്രശ്നം പരിഹരിക്കാനാണ് സർക്കാറിെൻറ പരിശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.