മ​ുഖ്യമന്ത്രിയുടെ ചിത്രം മോർഫ്​ ചെയ്​തവർ പിടിയിൽ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ ചിത്രം മോർഫ്​ ചെയ്​ത്​ പ്രചരിപ്പിച്ച കേസിൽ മൂന്നു പേർ പിടിയിൽ. മട്ടന്നൂർ സ്വദേശികളായ വി.എൻ. മുഹമ്മദ്​, കെ. മനീഷ്​, അഞ്ചരക്കണ്ടി സ്വദേശി കെ. സജിത്​ കുമാർ എന്നിവരെയാണ്​ പിണറായി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. 

പൊലീസ്​ ഉദ്യോഗസ്​ഥരുടെ സാന്നിധ്യത്തിൽ പിണറായി പൊലീസ്​ സ്​റ്റേഷനിലെ ജനറൽ ഡയറി എഴുതുന്ന മുഖ്യമന്ത്രിയുടെ ചിത്രം മോർഫ്​ ചെയ്​ത്​ സദ്യ കഴിക്കുന്ന ചിത്രം കൂട്ടിചേർത്ത്​ പ്രചരിപ്പിച്ചെന്നാണ്​ കേസ്​. 

മുഖ്യമന്ത്രി സദ്യ കഴിക്കുന്നതിന്​ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരെ കാവൽ നിർത്തിയെന്ന ആരോപണത്തോടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ്​ പ്രതികളെ കണ്ടെത്തിയത്​.

Tags:    
News Summary - Chief minister's photo morphed;three arrested-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.