മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ട് -കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. താനൂരില്‍ മുഖ്യമന്ത്രി ലീഗിനെതിരെ പറഞ്ഞത് അറംപറ്റിയതുപോലെയായി. ലീഗിനെതിരെ എല്ലാവരുമായി കൂട്ടുകൂടിയാണ് ജയിച്ചതെന്ന് താനൂര്‍ എം.എൽ.എയാണ് രണ്ടു ദിവസം മുമ്പ് പറഞ്ഞത്. എല്ലാവരുടെയും വോട്ട് വാങ്ങി ഇടതുപക്ഷം ജയിച്ച അതേ മണ്ണിൽ വന്ന് മുഖ്യമന്ത്രി എതിരെ പറയുമ്പോൾ ജനങ്ങൾക്ക് കാര്യം മനസ്സിലാകുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് വന്നാല്‍ ലീഗിനെതിരെ എല്ലാവരെയും അണിനിരത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. ലീഗിനെതിരെ പൊന്നാനിയില്‍ സാമ്പാര്‍ മുന്നണി സൃഷ്ടിച്ചവരാണ് അവർ. അടുത്ത തെരഞ്ഞെടുപ്പില്‍ ദുരന്തമുണ്ടാകാന്‍ പോകുന്നത് എല്‍.ഡി.എഫിനാണ്. ഇടതുപക്ഷം കാര്‍ഡ് മാറ്റി കളിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുമ്പ് വരെ ന്യൂനപക്ഷ കാര്‍ഡായിരുന്നു. ഇപ്പോള്‍ ഭൂരിപക്ഷ കാര്‍ഡായി. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യു.ഡി.എഫ് വിപുലീകരണം ചർച്ചചെയ്തിട്ടില്ലെന്നും എന്നാൽ, ആരുടെ മുന്നിലും വാതിലടച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Tags:    
News Summary - Chief Minister's words and actions are two-fold - Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.