nikita

നികിത നയ്യാർ 

'മേരിക്കുണ്ടൊരു കുഞ്ഞാടി'ലെ ബാലതാരം നികിത നയ്യാർ അന്തരിച്ചു

കൊച്ചി: ഷാഫി സംവിധാനം ചെയ്ത 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ ബാലതാരം നികിത നയ്യാർ അന്തരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. സെന്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്‌സനായിരുന്നു.

വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ബി.എസ്‌.സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു. രോഗം ബാധിച്ച ശേഷം രണ്ടുവട്ടം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി. ഒരാഴ്ച മുൻപായിരുന്നു രണ്ടാമത്തെ ശസ്ത്രക്രിയ.

 പൊതുദർശനം തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടിൽ നടക്കും. 

പിതാവ്: ഡോണി തോമസ് (യു.എസ്.എ), അമ്മ: നമിതാ മാധവൻകുട്ടി (കപ്പാ ടിവി). 

Tags:    
News Summary - Child actress Nikita Nayyar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.