മേലാറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതിന് പിതാവിനെതിരെയും വരനെതിരെയും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിെൻറ നിർദേശ പ്രകാരം മേലാറ്റൂർ പൊലീസ് കേസെടുത്തു. 2006ലെ ബാല വിവാഹ നിരോധന നിയമത്തിലെ സെക്ഷൻ ഒമ്പത്, 10, 11 വകുപ്പുകൾ ചുമത്തി ജൂലൈ എട്ടിനാണ് കേസ് രജിസ്റ്റർ ചെയ്തത്. മണ്ണാർമലയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന പിതാവിനും നെന്മിനി വില്ലേജ് പരിധിയിെല താമസക്കാരനായ വരനുമെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ജൂണിലാണ് 16 കാരിയുടെ വിവാഹം നടന്നത്. ബാല വിവാഹ നിരോധന നിയമ ഒാഫിസർ (െഎ.സി.ഡി.എസ്) നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഒാഫിസർ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന് റിപ്പോർട്ട് നൽകി. െപ്രാട്ടക്ഷൻ ഒാഫിസർ ഗീതാഞ്ജലി പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.