തിരുവനന്തപുരം: ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്തെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിൽ 18ന് താഴെയുള്ള 588 കുട്ടികൾ ചികിത്സ തേടിയെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയെ അറിയിച്ചു. എല്ലാ ജില്ലയിലും പ്രവർത്തിക്കുന്ന 14 ഡി- അഡിക്ഷൻ കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. 2021ൽ 681 പേരാണെങ്കിൽ 2024ൽ 2880 പേരായി ഉയർന്നു. ലഹരിക്കെതിരെ എൻഫോഴ്സ്മെന്റ് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. ഡാർക്ക്നെറ്റിലെ അജ്ഞാത മാർക്കറ്റുകളും ഫോറങ്ങളും വഴിയുള്ള ലഹരി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പൊലീസിന് പുറമെ, മറ്റ് ഏജൻസികളുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലഹരിക്കേസുകളിൽ ആവർത്തിച്ച് ഏർപ്പെടുന്നവരെ കരുതൽ തടങ്കലിലാക്കുന്നുണ്ട്. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.