ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് ചിമ്മിനി ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ 

ജലനിരപ്പ് ഉയർന്നു; ചിമ്മിനി ഡാം ഷട്ടർ തുറന്നു

ആമ്പല്ലൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് ചിമ്മിനി ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി. നാല് ഷട്ടറുകള്‍ അഞ്ച് സെ.മീ വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് 75.11 മീറ്റര്‍ എത്തിയിരുന്നു. അതായത് 142 ദശലക്ഷം ഘനമീറ്റര്‍ വെള്ളം. 76.04 മീറ്ററാണ് പരമാവധി സംഭരണ നില.

ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ കുറുമാലി, കരുവന്നൂര്‍ പുഴകളില്‍ നേരിയതോതില്‍ ജലനിരപ്പ് ഉയര്‍ന്നു. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡാമിലും വൃഷ്ടിപ്രദേശത്തും കനത്ത മഴ തുടരുകയാണ്.

Tags:    
News Summary - chimmini dam shutters opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.