കണ്ണൂർ: പയ്യന്നൂർ എടാട്ടെ ഒാേട്ടാ ഡ്രൈവർ ചിത്രലേഖ സ്വന്തം വീട്ടിൽ താമസം തുടങ്ങി. ഞായറാഴ്ചയായിരുന്നു കാട്ടാമ്പള്ളിയിൽ നിർമിച്ച പുതിയ വീടിെൻറ ഗൃഹപ്രവേശന ചടങ്ങ്. മുൻ എം.എൽ.എ പ്രഫ. എ.ഡി. മുസ്തഫ പാലുകാച്ചൽ നടത്തി. കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളുമടക്കം നിരവധി പേർ സംബന്ധിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങുകൾ എന്ന് ചിത്രലേഖ പറഞ്ഞു.
ചിത്രലേഖയുടെ വർഷങ്ങൾ നീണ്ട സ്വപ്നമാണ് ഞായറാഴ്ച സഫലമായത്. ഏറെ പ്രതിസന്ധികൾ തരണംചെയ്താണ് വീട് നിർമാണം പൂർത്തിയാക്കിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തിരക്കിലായതിനാൽ എത്താനായില്ല. അദ്ദേഹം ഉൾെപ്പടെ കോൺഗ്രസ് നേതാക്കൾ അടുത്ത ദിവസങ്ങളിലായി വരുമെന്ന് അറിയിച്ചതായി ചിത്രലേഖ പറഞ്ഞു.
ജോലി ചെയ്തു ജീവിക്കാൻ സി.പി.എമ്മുകാർ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കഴിയുന്ന ചിത്രലേഖ എടാട്ടുനിന്ന് കാട്ടാമ്പള്ളിയിലെത്തി വാടക വീട്ടിലായിരുന്നു അന്തിയുറങ്ങിരുന്നത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അനുവദിച്ച ഇറിഗേഷൻ വകുപ്പിെൻറ കാട്ടാമ്പള്ളിയിലെ അഞ്ചു സെൻറ് സ്ഥലത്താണ് വീട് നിർമിച്ചത്. വിവിധ വിഭാഗങ്ങളിൽനിന്നുള്ള സഹായവും വായ്പയെടുത്തുമാണ് വീട് നിർമാണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.