കെ.സി 2689: ഈ നമ്പറിനായിരുന്നു ചിത്രലേഖ മരണക്കിടക്കയിലും പോരാടിയത്; ഒടുവിൽ മരണശേഷം അനുവദിച്ചു

കണ്ണൂർ: അർബുദം ബാധിച്ച് മരണം കൺമുന്നിലെത്തിയപ്പോഴും വിവേചനത്തിനും അനീതിക്കുമെതിരെ പോരാട്ടം തുടർന്ന ദലിത് ഓട്ടോ ഡ്രൈവർ ചിത്രലേഖക്ക് ഒടുവിൽ മരണശേഷം ഓട്ടോപെർമിറ്റ്. ജാതിവിചേനത്തിനെതിരെ കാൽനൂറ്റാണ്ടോളം പോരാട്ടം നടത്തിയ ഇവരുടെ ഓട്ടോ 2005ലും 2023ലുമായി രണ്ടുതവണ കത്തിച്ചിരുന്നു. സംഭവത്തിൽ സി.പി.എം പ്രവർത്തക​ർക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. സുമനസ്സുകളുടെ സഹായത്തോടെ വാങ്ങിയ പുതിയ ഓട്ടോക്ക് പെർമിറ്റ് നമ്പറിന് വേണ്ടി ജീവിച്ചിരിക്കെ പലതവണ ചിത്ര​ലേഖ അപേക്ഷ നൽകി. അർബുദബാധിതയായിട്ടും ഇവർ ഇതിനുള്ള നീക്കം തുടർന്നു. എന്നാൽ, കണ്ണൂർ ആർ.ടി.ഒ സാ​ങ്കേതിക കാരണം പറഞ്ഞ് നീട്ടി.

ഒടുവിൽ, ചിത്രലേഖ മരിച്ച് മൂന്നുമാസം പിന്നിട്ടപ്പോൾ പുതുവത്സരദിനത്തിലാണ് പെർമിറ്റ് അനുവദിച്ചത്. കെ.സി. 2689 എന്നതാണ് നമ്പർ. ഇത് ചിത്രലേഖയുടെ പോരാട്ടത്തിന്റെ വിജയമാണെന്നും അവളില്ലാതായതോടെ ജീവിതം തന്നെ കടുത്ത നിരാശയിലാണെന്നും ഭർത്താവ് ശ്രീഷ്‍കാന്ത് പറഞ്ഞു. ഓട്ടോക്ക് എട്ടായിരം രൂപ പ്രതിമാസം അടവ് അടക്കണം. അസുഖബാധിതയായ ​ശേഷം ആറുമാസത്തെ തുക കുടിശ്ശികയാണെന്നും അദ്ദേഹം പറഞ്ഞു.

2004ലാ​ണ് ചി​ത്ര​ലേ​ഖ ആ​ദ്യ പോ​ർ​മു​ഖം തു​റ​ക്കു​ന്ന​ത്. എ​ടാ​ട്ട് ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ലെ സി.​പി.​എം അ​നു​കൂ​ല ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ട​ന​യോ​ടാ​യി​രു​ന്നു ആ ​പോ​രാ​ട്ടം. ഓ​ട്ടോ​യു​മാ​യി ഒ​രു വ​നി​ത സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​ത് അം​ഗീ​ക​രി​ക്കാ​ൻ പു​രു​ഷ​കേ​ന്ദ്രീ​കൃ​ത​മാ​യ തൊ​ഴി​ലി​ടം ത​യാ​റാ​യി​ല്ല എ​ന്നാ​യി​രു​ന്നു പ​രാ​തി. പ്ര​തി​ക​രി​ച്ച​പ്പോ​ൾ ഓ​ട്ടോ കു​ത്തി​ക്കീ​റി ന​ശി​പ്പി​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സ്റ്റാ​ൻ​ഡി​ലെ​ത്തി വീ​ണ്ടും പോ​രാ​ടാ​നു​റ​ച്ച​പ്പോ​ൾ, പി​ന്നീ​ട് വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വ​ണ്ടി കത്തിച്ചു.

ഇ​തോ​ടെ​യാ​ണ് പ​യ്യ​ന്നൂ​രി​ന​ടു​ത്ത് കു​ഞ്ഞി​മം​ഗ​ലം എ​ടാ​ട്ടെ പാ​വ​പ്പെ​ട്ട ദ​ലി​ത് കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന യു​വ​തി അ​റി​യ​പ്പെ​ടു​ന്ന പോ​രാ​ളി​​യും ഇ​ര​യാ​യി മാ​റി​യ​ത്. വി​ഷ​യം ദേ​ശീ​യ​ത​ല​ത്തി​ലേ​ക്ക് ക​ത്തി​പ്പ​ട​ർ​ന്നു. ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ആ​ക്റ്റി​വി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ടാ​ട്ടെ​ത്തി ചി​ത്ര​ലേ​ഖ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. അ​ജി​ത​യും ഗ്രോ​ വാ​സു​വു​മു​ൾ​പ്പ​ടെ​യു​ള്ള​വ​ർ വി​ഷ​യം ഏ​റ്റെ​ടു​ത്തു. പു​തി​യ ഓ​ട്ടോ വാ​ങ്ങി​ന​ൽ​കി അ​വി​ടെ​ത​ന്നെ ഓ​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

ഇ​തി​നി​ട​യി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള​വ​ർ ഉ​ൾ​പ്പെ​ട്ട സ്വ​ത​ന്ത്ര മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ പ​യ്യ​ന്നൂ​രി​ലെ​ത്തി ചി​ത്ര​ലേ​ഖ നേ​രി​ട്ട വി​വേ​ച​ന​വും അ​ക്ര​മ​വും സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​റി​നും പ​യ്യ​ന്നൂ​ർ പൊ​ലീ​സി​നും ന​ൽ​കി. ചി​ത്ര​ലേ​ഖ നേ​രി​ടു​ന്ന ജാ​തി​വി​വേ​ച​ന​വും തൊ​ഴി​ലി​ട​ത്തി​ലെ അ​രി​കു​വ​ത്ക​ര​ണ​വു​ം രാ​ജ്യ​ത്തെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പി.​എ​ച്ച്.​ഡി വി​ഷ​യം പോ​ലുമാ​യി. പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ യോ​ഗ​ത്തി​നും സി.​പി.​എ​മ്മി​ന്റെ മ​റു​പ​ടി യോ​ഗ​ത്തി​നും എ​ടാ​ട്ടെ ഓ​ട്ടോ​സ്റ്റാ​ൻ​ഡ് സാ​ക്ഷ്യം​വ​ഹി​ച്ചു. പിന്നീട് അ​വ​രു​ടെ വീ​ടി​നു​നേ​രെ അ​ക്ര​മം ന​ട​ന്ന​താ​യി പ​രാ​തി​യു​ണ്ടാ​യി. ഭ​ർ​ത്താ​വ് ശ്രീ​ഷ്‍കാ​ന്തി​ന്റെ സ​ഹോ​ദ​ര​ന് വേ​ട്ടേ​റ്റു. ചി​ത്ര​ലേ​ഖ​ക്കും ഭ​ർ​ത്താ​വ് ശ്രീ​ഷ്‌​കാ​ന്തി​നു​മെ​തി​രെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് പ​ല​ത​വ​ണ കേ​സെ​ടു​ത്തു.

സി.​പി.​എം ശ​ക്തി​കേ​ന്ദ്ര​മാ​യ എ​ടാ​ട്ട് താ​മ​സി​ക്കാ​നോ തൊ​ഴി​ലെ​ടു​ക്കാ​നോ ക​ഴി​യാ​താ​യ സാ​ഹ​ച​ര്യ​ത്തി​ൽ 2014ൽ ​നാ​ലു മാ​സ​ത്തോ​ളം ക​ണ്ണൂ​ർ ക​ല​ക്‌​ട​റേ​റ്റി​നു മു​ൻ​പി​ൽ കു​ടി​ലുകെ​ട്ടി ചി​ത്ര​ലേ​ഖ രാ​പ​ക​ൽ സ​മ​രം ന​ട​ത്തി. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തു സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​മ്പി​ലും ആ​ഴ്ച​ക​ളോ​ളം സ​മ​രം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്ന​ത്തെ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ഞ്ചു സെ​ന്റ് ഭൂ​മി അ​നു​വ​ദി​ച്ച​ത്. പി​ന്നീ​ട്, എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ഇ​ത് ന​ൽ​കി​യി​ല്ല.

ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ലെ പ്ര​ശ്ന​ത്തോ​ടെ നേ​രി​ട്ട ജാ​തി​വി​വേ​ച​ന​വും അ​വ​ർ പു​റ​ത്തു​വി​ട്ടു. ദ​ലി​ത് കു​ടും​ബ​ത്തി​ലാ​യ​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ടു​ത്ത വീ​ട്ടി​ലെ കി​ണ​റ്റി​ൽ​നി​ന്ന് വെ​ള്ള​മെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ സി.​പി.​എം പാ​ർ​ട്ടി ഗ്രാ​മ​ത്തി​ലെ ഉ​പ​രോ​ധം ക​ടു​ത്ത​താ​യി അ​വ​ർ പ​റ​യു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് അ​വ​ർ പ​യ്യ​ന്നൂ​ർ വി​ട്ട് ക​ണ്ണൂ​രി​ലെ​ത്തു​ന്ന​ത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ ബിഎസ്‍പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

Tags:    
News Summary - chitralekha auto permit renewal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.