കൊച്ചി: കണ്ണൂരിൽ സി.പി.എമ്മിന് മേധാവിത്വമുള്ള ഗ്രാമത്തിലെ ജാതിവിവേചനത്തിനെതിരെ സമരംചെയ്ത് ശ്രദ്ധേയയായ ദലിത് ഒാേട്ടാ ഡ്രൈവർ ചിത്രലേഖക്ക് നൽകിയ ഭൂമി തിരിച്ചെടുത്ത സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. 2016ൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച അഞ്ച് സെൻറ് സ്ഥലം തിരിച്ചെടുത്ത് മാർച്ച് 26ന് ഇടത് സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തത്. സർക്കാറിനോട് കോടതി വിശദീകരണവും തേടി.
മുത്തശ്ശി എഴുതിനൽകിയ ആറ് സെൻറിെൻറ ഉടമയാണ് ചിത്രലേഖയെന്നിരിേക്ക, സർക്കാർ ഭൂമി പതിച്ചുനൽകാൻ നിയമപരമായി കഴിയില്ലെന്ന് വ്യക്തമാക്കിയാണ് നൽകിയ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ ഉത്തരവിട്ടത്. എന്നാൽ, മുത്തശ്ശിയുടെ കാലശേഷം ഉപയോഗിക്കാനാണ് എഴുതി നൽകിയതെന്നും അതിനാൽ സ്വന്തമായി ഭൂമിയുണ്ടെന്ന് പറയാനാകില്ലെന്നുമായിരുന്നു ചിത്രലേഖയുടെ വാദം. ആറ് സെൻറ് ഇപ്രകാരം മുത്തശ്ശി എഴുതിനൽകിയ കാര്യം അന്നത്തെ സർക്കാറിന് അറിയാമായിരുന്നു.
എങ്കിലും നൽകുന്നതിൽ തെറ്റില്ലെന്ന കലക്ടറുെടയും ലാൻഡ് റവന്യൂ കമീഷണറുെടയും റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ ഭൂമി നൽകിയത്. ഇൗ ഭൂമിയിൽ വീടുനിർമാണം നടന്നുവരുകയാണ്. ഇതിനിടെയാണ് രാഷ്ട്രീയ ൈവരാഗ്യത്തിെൻറ പേരിൽ ഭൂമി തിരിച്ചുപിടിക്കുന്നതെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. ഉത്തരവിടുംമുമ്പ് തെൻറ ഭാഗം കേട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ഭൂമി തിരിച്ചുപിടിച്ചുള്ള ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് സ്റ്റേ അനുവദിച്ചത്. ചിത്രലേഖക്കും കുടുംബത്തിനും അവരുടെ സ്വത്തിനും ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ കഴിഞ്ഞയാഴ്ച കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടമുണ്ടാകണമെന്നും നിർദേശിച്ചിരുന്നു.
ചിത്രലേഖ സമരം അവസാനിപ്പിച്ചു
കണ്ണൂർ: വീടുനിർമാണത്തിന് അനുവദിച്ച ഭൂമി തിരിച്ചെടുക്കുന്നതിനുള്ള സർക്കാർ ഉത്തരവിനെതിരെ ഹൈകോടതി സ്റ്റേ അനുവദിച്ചതിനെ തുടർന്ന് അനിശ്ചിതകാല കുടിൽകെട്ടി സമരം ചിത്രലേഖ അവസാനിപ്പിച്ചു. ഏപ്രിൽ 17നാണ് കാട്ടാമ്പള്ളിയിൽ നിർമാണം നടക്കുന്ന വീടിനു മുന്നിൽ ചിത്രലേഖ സമരം ആരംഭിച്ചത്. കോടതി ഇടപെട്ടതിനാൽ സമരം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് സമരത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, കെ.എം. ഷാജി എം.എൽ.എ എന്നിവരുടെ അഭ്യർഥന മാനിച്ച് ചിത്രലേഖ സമരം അവസാനിപ്പിക്കുകയായിരുന്നു.
പയ്യന്നൂർ എടാട്ട് ഒാേട്ടാ ഡ്രൈവറായ ചിത്രലേഖ ജാതി അധിക്ഷേപങ്ങൾക്കെതിരെ പ്രതികരിച്ചതോടെ പ്രദേശത്തെ സി.പി.എമ്മിെൻറ കണ്ണിലെ കരടാവുകയായിരുന്നു. ഇവിടെ താമസിക്കാൻ പ്രയാസമായതോടെ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് ചിറക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളിയിൽ വീട് വെക്കുന്നതിന് സ്ഥലം അനുവദിക്കുകയായിരുന്നു. ഇവിടെ വീടിെൻറ നിർമാണം നടന്നുകൊണ്ടിരിക്കെയാണ് സ്ഥലം തിരിച്ചെടുത്തുകൊണ്ട് സർക്കാർ ഉത്തരവിട്ടത്. നടപടിക്കെതിരെ കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ലാലി വിൻസെൻറ് സമർപ്പിച്ച ഹരജിയിലാണ് കോടതി സ്റ്റേ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.