കോട്ടയം: കസ്തൂരിരംഗൻ റിപ്പോർട്ട് ഉൾപ്പെടെ വിഷയങ്ങളിൽ ക്രൈസ്തവസഭയുടെ ആശങ്കകൾ കേന്ദ്രത്തെ ധരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ചങ്ങനാശ്ശേരി, പാലാ ബിഷപ് ആസ്ഥാനങ്ങൾ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണന്താനം കേന്ദ്രമന്ത്രിയായത് സഭ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹവുമായി നല്ല ബന്ധമാണെന്നും സഭാനേതൃത്വവും പറഞ്ഞു.
കസ്തൂരിരംഗൻ വിഷയത്തിൽ നിലവിലെ പ്രകൃതിയ സംരക്ഷിക്കാനും കർഷകരുടെ ആശങ്കകൾ പരിഹരിക്കാനും ഒരുപോലെ പ്രാധാന്യം നൽകുമെന്ന് കൂടിക്കാഴ്ചയിൽ കണ്ണന്താനം പറഞ്ഞു. റബർ വിലയിടിവിനു പരിഹാരമുണ്ടാക്കാൻ ശ്രമിക്കും. എല്ലാവരെയും ഒരുപോലെ യോജിപ്പിച്ചു കൊണ്ടുപോകണമെന്നാണ് മോദി സർക്കാറിെൻറ നയം. ക്രിസ്തുവിെൻറ മാർഗംപോലെ എല്ലാവരോടും കരുണ ചെയ്യുകയെന്ന നയമാണ് സർക്കാറിേൻറത്. ഒറ്റപ്പെട്ട ചില കൊലപാതകങ്ങളും അക്രമസംഭവങ്ങളും ചിലയിടങ്ങളിൽ ഉണ്ടായേക്കാം.
അമേരിക്കയിൽപോലും വിവിധ അക്രമസംഭവങ്ങളിൽ നിരവധി ആളുകൾ കൊല്ലപ്പെടുന്നുണ്ട്. മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ സഭയുടെ പിന്തുണ വേണമെന്നും പാലാ ബിഷപ്സ് ഹൗസിലെ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. ശബരി റെയിൽവേയുടെ സ്ഥലമേറ്റെടുക്കൽ ഉൾെപ്പടെ കാര്യങ്ങൾ വൈകുന്നത് കാര്യക്ഷമതയില്ലായ്മയുടെ ഉദാഹരണമാണന്നും അദ്ദേഹം പറഞ്ഞു.
കണ്ണന്താനത്തിെൻറ മന്ത്രി പദം പ്രതീക്ഷയേകുന്നതാണെന്ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. വികാരി ജനറാൾമാരായ ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. ജോസഫ് മലേപ്പറമ്പിൽ, ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി, നേതാക്കളായ നോബിൾ മാത്യു, സോമശേഖരൻ തച്ചേട്ട്, ബി. വിജയകുമാർ, ജി. രഞ്ജിത്, അനിൽ നാഥ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്തെത്തിയ മന്ത്രി കണ്ണന്താനം ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് പൗവത്തില്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ ഷീല, ബിനു കണ്ണന്താനം, ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ എന്‍.പി. കൃഷ്ണകുമാര്‍, നോബിള്‍മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.