നെടുങ്കണ്ടം: ടൗണിലെ ബാറില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. കല്‍ക്കുന്തല്‍ നടുവത്താനി റോബിന്‍സിനാണ് (39) കുത്തേറ്റത്. സംഭവത്തിൽ കോട്ടയം സ്വദേശിയായ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റോബിൻസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തില്‍ രണ്ട് കുത്തും വയറില്‍ ഒരു കുത്തുമേറ്റു.
നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. രാവിലെ മുതല്‍ ഇരുവരും ബാറിലെത്തി മദ്യപിച്ചിരുന്നു. വൈകുന്നേരത്തോടെ ചെറിയ തോതില്‍ വാക്കേറ്റമുണ്ടാകുകയും ഉണ്ണികൃഷ്ണന്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് റോബിന്‍സിനെ കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബാര്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ ഓടിക്കളയാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നെത്തിയ പൊലീസ് സെന്‍ട്രല്‍ ജങ്ഷനില്‍വെച്ച് പിടികൂടുകയായിരുന്നു. പൊന്നാങ്കാണി എസ്‌റ്റേറ്റിലെ തൊഴിലാളിയാണ് ഉണ്ണികൃഷ്ണന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.