കൊച്ചി: വിലക്കയറ്റത്തിലും സംസ്ഥാന സർക്കാറിന്‍റെ പിൻവാതിൽ നിയമനത്തിലും പ്രതിഷേധിച്ച് കേരള കോൺഗ്രസ് സംഘടിപ്പിച്ച കണയന്നൂർ താലൂക്ക് ഓഫിസ് മാർച്ചിനിടെ സംഘർഷം. മാർച്ചിനിടെ വാഹനങ്ങൾ ഗതാഗതക്കുരുക്കിലായെന്ന് ആരോപിച്ച് കാർ യാത്രികൻ എത്തിയതിനെ തുടർന്നാണ് തർക്കവും സംഘർഷവുമുണ്ടായത്. കൊച്ചിയിൽ നിന്ന് അഷ്കർ ഒരുമനയൂർ പകർത്തിയ ചിത്രങ്ങൾ കാണാം.
കേരള കോൺഗ്രസ് എറണാകുളം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ കണയന്നൂർ താലൂക്ക് ഓഫിസ് ഉപരോധം പി.സി. തോമസ് ഉദ്ഘാടനം ചെയ്യുന്നു
മാർച്ചിനിടെ വാഹനങ്ങൾ ഗതാഗതക്കുരുക്കിലായെന്ന് ആരോപിക്കുന്ന കാർ യാത്രികൻ. പൊലീസ് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു
പ്രകോപിതരായ കേരള കോൺഗ്രസ് പ്രവർത്തകർ കാറിനു മുന്നിലേക്ക്
പൊലീസ് ഇടപെട്ട് യാത്രക്കാരനെ പറഞ്ഞയക്കുന്നു. ജോർജ് ജോസഫ് എന്ന പ്രവർത്തകനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നു
ജോസഫിന് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് കേരള കോൺഗ്രസ് പ്രവർത്തകർ. പി.സി. തോമസ് അടക്കമുള്ള ആളുകൾ പൊലീസുമായി വാക്കേറ്റത്തിൽ
സംഭവത്തിനിടെ ജോർജ് ജോസഫ് തളർന്നു വീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.