പത്തനാപുരം: മദ്റസകൾ അടച്ചുപൂട്ടുന്നത് അപകടകരമാണെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര്. പത്തനാപുരത്ത് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം രാജ്യാന്തര സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മതപഠനക്ലാസുകള്‍ അല്ല, വേണ്ടത് ആത്മീയഗ്രന്ഥങ്ങളുടെ പഠനമാണ്.
സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതം അല്ല, ബൈബിളാണ്. മതങ്ങളെ ഭിന്നിപ്പിച്ചുകാണാനല്ല മദ്റസകളിൽ പഠിപ്പിക്കുന്നത്. ചെറിയ കുഞ്ഞുങ്ങൾക്ക് ഖുര്‍ആന്റെ അറിവ് നൽകുന്നതാണ് മദ്റസകൾ. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.