തിരുവനന്തപുരം: സർക്കാറിെൻറ പ്രവർത്തനവും ക്ഷേമപദ്ധതികളുമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ചരിത്രവിധിക്ക് കാരണമെന്ന് സി.പി.എമ്മും സി.പി.െഎയും വിലയിരുത്തി. സംസ്ഥാന സർക്കാറിെൻറ പ്രവർത്തനവും ശരിയായ രാഷ്ട്രീയ നിലപാടുമാണ് എൽ.ഡി.എഫ് സർക്കാറിന് അനുകൂലമായ ജനവിധിക്ക് കാരണമായതെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് വിലയിരുത്തി. അന്വേഷണത്തിെൻറ പേരിൽ കേന്ദ്ര ഏജൻസികൾ നടത്തിയ ഇടപെടലും ഒരു വിഭാഗം മാധ്യമങ്ങളുടെ സർക്കാറിനെതിരായ പ്രചാരണവും പ്രതിപക്ഷത്തിെൻറ ആക്ഷേപവും ജനം തള്ളി. സംസ്ഥാന രാഷ്ട്രീയത്തിൽ യു.ഡി.എഫ് തകർന്നടിയുന്നതിെൻറ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. യു.ഡി.എഫിെൻറ തകർച്ചയിൽനിന്നാണ് ബി.െജ.പി നേട്ടമുണ്ടാക്കുന്നത്.
അതേസമയം എൽ.ഡി.എഫിന് വളർച്ചയാണുണ്ടായത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോട്ടമുണ്ടായെന്ന വിലയിരുത്തൽ ശരിയല്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറ വെബ്സൈറ്റിലുണ്ടായ സാേങ്കതിക തകരാറാണ് മറിച്ചുള്ള ചിത്രത്തിന് കാരണം. കൃത്യമായ കണക്കെടുത്ത് യാഥാസ്ഥിതി വിശദീകരിക്കാൻ ധാരണയായി. അതേസമയം പന്തളം, ചെങ്ങന്നൂർ ഉൾപ്പെടെ ചില പ്രദേശങ്ങളിലുണ്ടായ ബി.ജെ.പിയുടെ മുന്നേറ്റം പ്രേത്യകം പരിശോധിക്കാൻ തീരുമാനിച്ചു. സ്ഥാനാർഥി നിർണയത്തിലെ പോരായ്മയും പ്രാദേശിക സംഘടന വിഷയങ്ങളുമാണ് അവിടങ്ങളിലെ തിരിച്ചടിക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഡിസംബർ 21 മുതൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങൾ പെങ്കടുത്ത് ജില്ല കമ്മിറ്റി ചേർന്ന് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. ജനുവരി ഒന്നിന് സംസ്ഥാന സെക്രേട്ടറിയറ്റും രണ്ടിനും മൂന്നിനും സംസ്ഥാന സമിതിയും ചേരും. ശേഷം വീണ്ടും ജില്ല കമ്മിറ്റികൾ ചേർന്ന് തിരുത്തൽ നടപ്പാക്കും.
സർക്കാറിെൻറ വികസന പ്രവർത്തനവും ക്ഷേമ പദ്ധതികളും ജനങ്ങൾ സ്വീകരിച്ചതാണ് വിജയത്തിന് പിന്നിലെ ഘടകമെന്ന് സി.പി.െഎ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. യു.ഡി.എഫും ബി.ജെ.പിയും ഉന്നയിച്ച ആരോപണങ്ങളെല്ലാം ജനം തള്ളികളഞ്ഞെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വിജയത്തിന് കാരണമായ സർക്കാറിെൻറ വികസന പ്രവർത്തനവും ക്ഷേമ പദ്ധതികളും തുടരണമെന്ന് അഭിപ്രായം ഉയർന്നു. വിശദ വിലയിരുത്തലിന് ശനിയാഴ്ച മുതൽ ജില്ല നിർവാഹക സമിതികൾ ചേരും. ഡിസംബർ 26ന് സംസ്ഥാന നിർവാഹക സമിതി വീണ്ടും ചേരാനും തീരുമാനിച്ചു.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ വിജയാഘോഷവുമായി എല്‍.ഡി.എഫ് നേതാക്കള്‍. എ.കെ.ജി സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള എല്‍.ഡി.എഫ് യോഗത്തിന് മുന്നോടിയായാണ് ഘടകക്ഷി നേതാക്കളെ ഉള്‍പ്പെടുത്തി വിജയാഘോഷം സംഘടിപ്പിച്ചത്. നിയമസഭാ തെരഞ്ഞടുപ്പിലും മിന്നും ജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി.
എ.കെ.ജി സെന്ററില്‍ വെച്ചുനടന്ന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. കേരള കോണ്‍ഗ്രസ്(എം) ചെയര്മാന് ജോസ്.കെ മാണി, കോണ്‍ഗ്രസ് (ബി) എം.എല്‍.എ ഗണേഷ് കുമാര്‍, കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്, ജനാധിപത്യ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.