ആറില്‍ അഞ്ച് വിമാനത്താവളങ്ങളും അദാനിക്ക്​ ലഭിച്ച ലേലം വിചിത്രം -മുഖ്യമന്ത്രി

ആലപ്പുഴ: ആറിൽ അഞ്ച്​ വിമാനത്താവളങ്ങളും അദാനിക്ക്​ തന്നെ ലഭിച്ച ലേലം വിചിത്രമാണെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. മോദിയും അദാനിയുമൊക്കെ നേരത്തേ മുതൽ നല്ല പരിചയക്കാരാണെന്നല്ലാതെ അദാനിക്ക്​ വിമാനത്താവളം നടത്തി പരിചയമ ൊന്നുമില്ല. വിമാനത്താവളങ്ങളുടെ നടത്തിപ്പിനുള്ള അവകാശം സംബന്ധിച്ച ബിഡിങ്ങിൽ വിചിത്രമായ കാര്യങ്ങളാണുണ്ടായത ്. ആറിൽ അഞ്ച്​ വിമാനത്താവളവും ഒരാൾക്കുതന്നെ ലഭിക്കു​േമ്പാൾ സ്വാഭാവികമായും പുറത്തുനിന്ന്​ നോക്കുന്നവർക്ക്​ ലേലം വിളിയിലും ലേലവ്യവസ്​ഥകളിലും സംശയം തോന്നാം. ഒരു നാടകത്തിലൂടെ അദാനിയെ ഏൽപിക്കുകയും അതിന്​ ലേലം എന്ന മറയിടുകയുമായിരുന്നോ കേന്ദ്രസർക്കാർ ചെയ്​തത്​ എന്നൊക്കെ വരും ദിവസങ്ങളിലേ വ്യക്​തമാകൂ. തിരുവനന്തപുരം വിമാനത്താവളം വികസനം അദാനി മാത്രം ഉദ്ദേശിച്ചാൽ നടക്കുന്നതല്ല. അതിന്​ സംസ്​ഥാന സർക്കാർ സ്​ഥലം എടുത്ത്​ നൽകണം.

സംസ്ഥാന സർക്കാറിനെ ശത്രുപക്ഷത്താക്കി തിരുവനന്തപുരം വിമാനത്താവളത്തി​​െൻറ വികസനം നടത്താമെന്ന് അദാനിയും കേന്ദ്രസർക്കാറും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ നഗരപാത വികസന പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അദാനി വന്നാൽ വഴങ്ങുന്ന സർക്കാറാണ് കേരളത്തിലുള്ളതെന്ന് അദാനി പോലും പറയില്ല.

600 കിലോമീറ്റർ വരുന്ന കോവളം-ബേക്കൽ ജലപാതയുടെ ആദ്യഘട്ടം അടുത്തവർഷം പൂർത്തിയാക്കും. തീരദേശ-മലയോര ഹൈവേകളുടെ നിർമാണത്തിന് 10,000 കോടി രൂപയാണ് നീക്കി​െവച്ചത്. 300 കിലോമീറ്റർ ദേശീയപാത 45 മീറ്റർ വീതിയിൽത്തന്നെ വികസിപ്പിക്കും. ഇതിനുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. അതിവേഗ റെയിൽപാതക്ക്​ പകരം കാസർകോട് മുതൽ തിരുവനന്തപുരം വരെ സമാന്തരപാത നിർമിക്കും. ഇതിന്​ കേരള റെയിൽ ഡെവലപ്​മ​െൻറ്​ കോർപറേഷൻ രൂപവത്കരിച്ചിട്ടുണ്ട്. ശബരിമല തീർഥാടകർക്ക്​ വിമാനത്താവളം നിർമിക്കുന്നതിനുള്ള സാധ്യതാപഠനം നടക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ.ടി.എം. തോമസ് ഐസക്, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജി.വേണുഗോപാൽ, കലക്ടർ എസ്.സുഹാസ്, ആർ.നാസർ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - CM Pinarayi Vijayan Against Adani-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.