സി.എം.ആർ.എൽ ഇ.ഡി അന്വേഷണം: ഉത്തരവ് നീട്ടി

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ റെയ്‌ഡ് നടത്തിയ ആലുവയിലെ സി.എം.ആർ.എൽ കേന്ദ്ര ഓഫിസ്

സി.എം.ആർ.എൽ ഇ.ഡി അന്വേഷണം: ഉത്തരവ് നീട്ടി

കൊച്ചി: സി.എം.ആർ.എൽ കമ്പനിക്കെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തിൽ തൽസ്ഥിതി തുടരണമെന്ന ഉത്തരവ് ഹൈകോടതി നീട്ടി. അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ എം.ഡിയും ഉദ്യോഗസ്ഥരും നൽകിയ ഹരജി ജൂൺ 26ലേക്ക് മാറ്റിയതിനെത്തുടർന്നാണ് ഉത്തരവും നീട്ടിയത്.

ഇ.ഡിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍റെ അസൗകര്യത്തെ തുടർന്നാണ് ജസ്റ്റിസ് ടി.ആർ. രവി ഹരജി മാറ്റിയത്. മറ്റ് ഏജൻസികൾ കേസെടുത്തിട്ടില്ലാത്തതിനാൽ ഇ.ഡിക്ക് അന്വേഷിക്കാനാകില്ലെന്നാണ് ഹരജിക്കാരുടെ വാദം.  

Tags:    
News Summary - CMRL ED inquiry: Order extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.