തൃശൂര്‍: ജില്ല സഹകരണ ബാങ്കുകളുടെയും പ്രാഥമിക സംഘങ്ങളുടെയും ഭരണസമിതി പിരിച്ചുവിട്ടതിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിനും നിയമ നടപടിക്കും ഒരുങ്ങുന്നു. 17ന് കെ.പി.സി.സി യോഗം ചേരും.
അന്നുതന്നെ പിരിച്ചുവിടപ്പെട്ട ജില്ല സഹകരണ ബാങ്കുകളിലെ യു.ഡി.എഫ് പ്രതിനിധികളായിരുന്ന പ്രസിഡൻറുമാരുടെയും സഹകരണ സംഘം പ്രസിഡൻറുമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. ഭരണസമിതികൾ പിരിച്ചുവിട്ട ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്നും ഭാവി പരിപാടികൾ യോഗത്തിൽ തീരുമാനിക്കുെമന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു.
സഹകരണ നിയമത്തിെൻറ 93-ാം ഭരണഘടന ഭേദഗതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ കാലാവധി അഞ്ച് വര്‍ഷമാണ്. ഇത് കഴിയും വരെ പിരിച്ചുവിടാന്‍ സര്‍ക്കാറിന് അധികാരമില്ല. സഹകരണ ജനാധിപത്യം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. മുമ്പൊരിക്കലും ഇല്ലാത്ത വിധമാണ് ബാങ്കുകള്‍ പിടിച്ചെടുക്കുന്നത്. പിന്‍വാതിലിലൂടെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം നിയമപരമായി നേരിടുമെന്നും രേമശ് ചെന്നിത്തല പറഞ്ഞു.
മുന്നണി ഭരണം മാറുന്നതിനനുസരിച്ച് സഹകരണ ബാങ്ക്, സംഘം ഭരണസമിതികൾ പിരിച്ചുവിടാറുണ്ടെങ്കിലും ഇത്തവണ കേരള ബാങ്ക് രൂപവത്കരണത്തിെൻറ ഭാഗമായുള്ള പിരിച്ചുവിടൽ ആയതിനാൽ പ്രക്ഷോഭം ശക്തമാക്കാനാണ് യു.ഡി.എഫ് നീക്കം. കേരള ബാങ്ക് രൂപവത്കരണം എൽ.ഡി.എഫ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുമെന്നതിനാൽ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നാണ് യു.ഡി.എഫ് നിലപാട്. കഴിഞ്ഞ ദിവസം ഭരണസമിതി പിരിച്ചുവിട്ട തൃശൂർ ജില്ലയിലെ അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്ക് ഇരു മുന്നണിയും അധികാരത്തിലെത്തുേമ്പാൾ മത്സരബുദ്ധിയോടെ പിടിച്ചെടുക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.