ആലപ്പുഴ: നവകേരള പുനർനിർമാണത്തിെൻറ ഭാഗമായി തീരദേശത്തിെൻറ സമഗ്ര വികസനം ലക്ഷ്യമിട്ട് തീരദേശ പാക്കേജ് ഈ വർഷംതന്നെ നടപ്പാക്കിത്തുടങ്ങുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കളെ മത്സ്യഫെഡ് കാഷ് അവാർഡും ഫലകവും നൽകി ആദരിക്കുന്ന ആലപ്പുഴയിലെ മികവ് -2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓഖിക്കുശേഷമുള്ള ബജറ്റിലെ തീരദേശ പാക്കേജ് തയാറായിവരുകയാണ്. കേരളം പുനർനിർമിക്കുമ്പോൾ ആദ്യപരിഗണന തീരദേശ സംരക്ഷണത്തിനായിരിക്കും. തമിഴ്നാട്, ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിൽ മത്സ്യഗ്രാമങ്ങൾ കടൽത്തീരത്തല്ല. നമുക്കും പുനരധിവാസം വേണ്ടിവരും. ഇപ്പോൾ വീടുവെക്കാൻ നൽകുന്ന ആനുകൂല്യം കൂടുതൽ ആകർഷകമാക്കും. കൂടുതൽ തുറമുഖങ്ങൾ, ആവശ്യമുള്ളിടത്തെല്ലാം സംരക്ഷണഭിത്തി അല്ലെങ്കിൽ പുലിമുട്ട് എന്നിവ പാക്കേജിെൻറ ഭാഗമാണ്. തീരദേശ പാത വികസിപ്പിക്കുന്നതിനൊപ്പം മത്സ്യമാർക്കറ്റുകളും നവീകരിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കളിൽ 200 പേരെ തീരദേശ സേനയിലേക്ക് നിയോഗിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. തീരപ്രദേശത്ത് വളൻറിയർ സേന രൂപവത്കരിക്കാനും അവർക്ക് പരിശീലനം നൽകാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.