vagamon accident 98789

വാഗമണിൽ കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാർഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ഇടുക്കി: വാഗമൺ പുള്ളിക്കാനത്തിന് സമീപം ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഡി.സി കോളജിൻ്റെ ബസാണ് വൈകീട്ട് 7.15ഓടെ അപകടത്തിൽ പെട്ടത്. വിദ്യാർഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പ്രദേശവാസികളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണംവിട്ട ബസ് 35 അടിയോളം താഴേക്ക് പതിച്ചു. ഇരുപതിലധികം വിദ്യാർഥികൾ വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല.

വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട സമയം പ്രദേശത്ത് കനത്ത മൂടൽ മഞ്ഞും മഴയും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. 

2025-04-24 21:35 IST

ഉറക്കത്തിൽ നിന്ന് ഉണരുമ്പോഴെല്ലാം അവൻ അച്ഛനെ അന്വേഷിക്കും. വിറക്കുന്ന ശബ്ദത്തോടെ ചോദിക്കും "പപ്പ എവിടെയാണ്? എവിടെയെങ്കിലും പോയിരിക്കുകയാണോ? എന്നാൽ ആ കുഞ്ഞു ചോദ്യത്തിന് ഉത്തരം പറയാൻ അവന്റെ അമ്മക്ക് വാക്കുകളില്ല. കശ്മീരിലെ പഹൽഗാമിന്റെ ഭീകരരുടെ വെടിയേറ്റ് മരിച്ചവരിൽ ഒരാളാണ് ആ മൂന്നര വയസ്സുകാരന്‍റെ പിതാവ് ബിതാൻ അധികാരി.

പശ്ചിമ ബംഗാൾ സ്വദേശിയായ അധികാരി ഏതാനും വർഷങ്ങൾക്ക് മുമ്പ് കുടുംബത്തോടൊപ്പം ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കിയിരുന്നു. ഏപ്രിൽ എട്ടിന് ബന്ധുക്കളെ കാണാൻ കൊൽക്കത്തയിലേക്ക് മടങ്ങിയ അദ്ദേഹം അവിടെ നിന്നാണ് കുടുംബത്തോടൊപ്പം കശ്മീരിൽ എത്തിയത്. കുടുംബമായി സന്തോഷകരമായ ഒരു അവധിക്കാലം ആഘോഷിക്കുക എന്നതായിരുന്നു കശ്മീരിൽ എത്തുമ്പോൾ അവരുടെ ല‍‍ക്ഷ്യം.

'ഞങ്ങൾ എവിടെ നിന്നാണെന്ന് അവർ ചോദിച്ചു, പിന്നീട് പുരുഷന്മാരെ വേർതിരിച്ചു, അവരുടെ മതം ചോദിച്ചു, അവരെ ഓരോരുത്തരെയായി വെടിവച്ചു. എന്റെ ഭർത്താവ് ഞങ്ങളുടെ കുട്ടിയുടെ മുന്നിൽ വെച്ച് കൊല്ലപ്പെട്ടു. ഇത് ഞാൻ എങ്ങനെ അവനോട് വിശദീകരിക്കും? അവൻ ഭയന്ന് ഉണർന്ന് എന്റെ കൈ പിടിച്ചുകൊണ്ട് 'അച്ഛൻ എവിടെ? എന്ന് അന്വേഷിക്കുന്നു. അവന്‍റെ അച്ഛൻ എന്നെന്നേക്കുമായി പോയി എന്ന് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല' -അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.

2025-04-24 21:35 IST

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികൾക്ക് ബദലായി നടപടികൾ പ്രഖ്യാപിച്ച് പാകിസ്താനും. അടിയന്തരമായി വ്യോമ മേഖല അടക്കാൻ പാകിസ്താൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവിസ് നടത്തുന്ന കമ്പനികൾക്കും പാകിസ്താൻ വ്യോമ പാത ഉപയോഗിക്കാനാകില്ല.

ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധം വിച്ഛേദിക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാറും റദ്ദാക്കും. പാകിസ്താൻ വഴി ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് പാകിസ്താൻ വഴി മൂന്നാംലോക രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കവും റദ്ദാക്കി. പാകിസ്താനിൽനിന്നുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.

2025-04-24 21:34 IST

ഗുവാഹതി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ അസം എം.എൽ.എ അറസ്റ്റിൽ. പാകിസ്താൻ പങ്കാളിത്തത്തെ ന്യായീകരിച്ചതായി ആരോപിച്ച് അസമിലെ പ്രതിപക്ഷ എം.എൽ.എയും എ.ഐ.യു.ഡി.എഫ് നേതാവുമായ അമിനുൽ ഇസ്‍ലാമിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

പാകിസ്താനെയും ആക്രമണത്തിൽ അവരുടെ പങ്കാളിത്തത്തെയും ന്യായീകരിക്കുന്ന വിഡിയോ പുറത്തിറക്കിയതിനാണ് അറസ്റ്റെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വിവാദമായതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനുനേരെ നടന്ന ചാവേർ ബോംബാക്രമണവും പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനും പിന്നിൽ സർക്കാർ ഗൂഢാലോചനയുണ്ടെന്ന തരത്തിൽ എം.എൽ.എ പരാമർശം നടത്തിയെന്നാണ് ആരോപണം.

Tags:    
News Summary - college bus accident in idukki vagamon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.