വിദ്യാർഥി യാ​ത്ര: നിരക്കിളവ് പഠിക്കാൻ കമ്മിറ്റി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ് ക​ൺ​സ​ഷ​ൻ നി​ര​ക്ക് സം​ബ​ന്ധി​ച്ച് പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​താ​യി ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.

ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം ഡോ. ​കെ. ര​വി​രാ​മ​ൻ ചെ​യ​ർ​മാ​നാ​യ ക​മ്മി​റ്റി​യി​ൽ ദേ​ശീ​യ ഗ​താ​ഗ​ത ആ​സൂ​ത്ര​ണ ഗ​വേ​ഷ​ണ കേ​ന്ദ്രം മു​ൻ ഡ​യ​റ​ക്ട​ർ ഡോ ​ബി. ജി. ​ശ്രീ​ദേ​വി, ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ എ​സ്. ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ.

നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും നി​ല​വി​ലെ ഇളവ് തു​ട​രാ​നും വി​ഷ​യം പ​ഠി​ക്കാ​ന്‍ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കാ​നു​മാ​ണ് സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. ആ​റു​മാ​സ​ത്തി​ന​കം റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Committee to study fare concession of students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.