ആയുർവേദ ഡോക്ടർ ചമഞ്ഞ് ചികിത്സ; യുവതിക്കെതിരെ പരാതി

തിരുവല്ല: മനയ്ക്കച്ചിറയിൽ ആയുർവേദ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന യുവതിക്കെതിരെ പരാതി. ഒന്നര വർഷം മുൻപ് വരെ മനയ്ക്കച്ചിറയിൽ കാരുണ്യ ആയുർവേദ ആൻഡ് പഞ്ചകർമ്മ ബ്യൂട്ടി ക്ലിനിക് നടത്തിയിരുന്ന ലിസി ഫിലിപ്പോസിനെതിരെയാണ് പരാതി. മന്ദിരം വയലാ ഹിൽസിൽ തോമസ് ജില്ല കലക്ടർക്കാണ് പരാതി നൽകിയത്.

ജില്ല ആയുർവേദ മെഡിക്കൽ ഓഫിസർക്കും പരാതി കൈമാറിയിരുന്നു. തുടർന്ന് ഡി.എം.ഒ നടത്തിയ അന്വേഷണത്തിൽ ഇവർക്ക് ചികിത്സ നടത്താനുള്ള യോഗ്യത ഇല്ലെന്ന് തെളിഞ്ഞു. ഡി.എം.ഒ നൽകിയ റിപ്പോർട്ട് നടപടിക്കായി തിരുവല്ല പൊലീസിന് കൈമാറിയിട്ടുണ്ട്.

ആയുർവേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്ത പരിചയത്തിലാണ് ബി.എ.എം.എസ് ഡോക്ടർ എന്ന ബോർഡ് വീടിനു മുൻപിൽ പ്രദർശിപ്പിച്ച് ചികിത്സ നടത്തിയിരുന്നത്.
അതേസമയം, തിരുവല്ലയിൽനിന്നും പോയ ലിസി ഫിലിപ്പോസ് ഒന്നര വർഷമായി ഇടുക്കി ജില്ലയിലാണ് താമസം എന്നാണ് പൊലീസിൽനിന്നും ലഭിക്കുന്ന വിവരം. 

Tags:    
News Summary - Complaint against woman for faking as Ayurvedic Doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.