അട്ടപ്പാടിയിലെ പൊലീസ് - ആദിവാസി സംഘർഷം, നേര​ത്തെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കുറുന്താചലം

ഊരിൽ കയറി മർദിച്ചെന്ന്​ പരാതി; അട്ടപ്പാടിയിൽ പൊലീസ്​ - ആദിവാസി സംഘർഷം video

അഗളി: അട്ടപ്പാടി വട്ടലക്കിയിൽ ഊരുമൂപ്പനെയും മകനെയും കസ്​റ്റഡിയിലെടുക്കാൻ ഷോളയൂർ പൊലീസ് ഊരിൽ കയറി ഭീകരാന്തരീക്ഷം സൃഷ്​ടിച്ചത് വിവാദമായി. ഊരുമൂപ്പ​െൻറ പ്രായപൂർത്തിയാകാത്ത മകനെ പൊലീസ് മർദിച്ചതിനെ തുടർന്ന് സംസ്ഥാന ബാലാവകാശ കമീഷൻ കേസെടുത്തു.

ഞായറാഴ്ച രാവിലെ ആറോടെയാണ് വട്ടലക്കി ഊരുമൂപ്പൻ ചൊറിയൻ, മകൻ വി.എസ്. മുരുകൻ എന്നിവരെ പിടികൂടാൻ പൊലീസ് എത്തിയത്. വട്ടലക്കി ഊരുവാസിതന്നെയായ കുറുന്താചലത്തെ മർദിച്ചതായി ഇവർക്കെതിരെ പരാതി ഉണ്ടായിരുന്നു.

സ്​റ്റേഷനിൽ ഹാജരാകാൻ പൊലീസ് നൽകിയ അറിയിപ്പ് അവഗണിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി ഉണ്ടായത്. തുടർന്ന് പൊലീസും ഊരുവാസികളും തമ്മിൽ സംഘർഷമുണ്ടായി. മുരുക​െൻറ 17 വയസ്സുള്ള മകനെ പൊലീസ് ചെകിടത്ത് അടിച്ചതി​െൻറ വിഡിയോ പുറംലോകത്ത് എത്തിയതോടെയാണ്​ പൊലീസ് നടപടി വിവാദത്തിലായത്​. ​

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി​, പട്ടികവർഗ അതിക്രമ നിയമപ്രകാരം കേസെടുക്കണമെന്ന്​ അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

Full View

Tags:    
News Summary - Complaint of assault in the village; Attappadi Police - Tribal Conflict video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.