ചങ്ങനാശ്ശേരി: സ്വകാര്യ വ്യക്തികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമിക്കുന്നതായി ചങ്ങനാശ്ശേരി പൊലീസിൽ പരാതി നൽകി. സി.പി.എം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ പി.എ. നിസാർ, ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ.എസ്. സതീശൻ എന്നിവരുടെ സ്വകാര്യ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഇവരുടെ സുഹൃത്തുക്കളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചതായിട്ടാണ് പരാതി.
വ്യാഴാഴ്ച രാത്രി 10ഓടെ ഹാക്ക് ചെയ്യപ്പെട്ട നിസാറിെൻറ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് മെസഞ്ചർ വഴി സുഹൃത്തുക്കളോട് ആശുപത്രിയിലാണെന്നും പണം അത്യാവശ്യമാണെന്നും ആവശ്യപ്പെടുകയായിരുന്നു. സതീശെൻറ അക്കൗണ്ടിൽനിന്ന് വെള്ളിയാഴ്ച രാവിലെ മുതൽ മെസെൻജർ വഴി സുഹൃത്തുക്കൾക്ക് സമാനരീതിയിൽ സന്ദേശം അയച്ചു.
സമാന രീതിയിൽ ചെറുതും വലുതുമായ തുക ചോദിച്ചുകൊണ്ട് കൂടുതൽ സുഹൃത്തുക്കൾക്ക് മെസേജ് ലഭിച്ചതോടെ സുഹൃത്തുക്കൾ നിസാറിനെ ഫോണിൽ വിളിച്ചു. ഇതോടെയാണ് നിസാർ വിവരമറിയുന്നത്. അപ്പോഴാണ് ഫേസ്ബുക്ക് അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നത് നിസാറിനും സുഹൃത്തുക്കൾക്കും മനസ്സിലായത്. രാത്രി തന്നെ നിസാറും സുഹൃത്തുക്കളും ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
നേരം പുലരുവോളം ഹാക്ക് ചെയ്ത അക്കൗണ്ടിൽനിന്ന് പണം ചോദിച്ചുകൊണ്ടുള്ള മെസേജുകൾ പോയിരുന്നു. തങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആരും ചതിയിൽ വീഴരുതെന്നും ഇരുവരും പറഞ്ഞു. സമാന രീതിയിലുള്ള കേസുകൾ വേറെയുണ്ടെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.