ആർ.ഐ സെന്‍റർ അഭിമുഖം പ്രഹസനമാക്കിയെന്ന് പരാതി

ആലപ്പുഴ: വ്യവസായ പരിശീലന വകുപ്പിന്‍റെ കീഴിലെ റിലേറ്റഡ് ഇൻസ്ട്രക്ഷൻ സെന്‍ററിൽ (ആർ.ഐ സെന്‍റർ) ക്ലർക്ക് കം ടൈപിസ്റ്റ് തസ്തികയിലേക്ക് നടന്ന താൽക്കാലിക നിയമന അഭിമുഖം പ്രഹസനമാക്കിയതായി പരാതി. നിയമനം നടത്തിയ ശേഷം അഭിമുഖപ്രഹസനം നടത്തിയെന്ന പരാതിയുമായി ഉദ്യോഗാർഥികൾ രംഗത്തെത്തി.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനമാണിത്. അഭിമുഖത്തിനൊപ്പം പ്രാക്ടിക്കൽ ടെസ്റ്റും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഓരോരുത്തരും ശീലിച്ച സോഫ്റ്റ്വെയറിൽ പ്രാക്ടിക്കൽ ടെസ്റ്റിന് അധികൃതർ അവസരം നൽകിയില്ല. സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമയുള്ളവർ ഉൾപ്പെടെ മതിയായ പ്രവർത്തന പരിചയവുമുള്ളവർപോലും ഇക്കാരണത്താൽ പിന്തള്ളപ്പെട്ടുപോകുന്ന സാഹചര്യമാണ് ഉണ്ടായത്.

മലയാളത്തിൽ ടൈപിങ്ങിന് ഐ.എസ്.എമ്മിലായാലും മറ്റേത് സോഫ്റ്റ് വെയറിലായാലും ഇൻ സ്ക്രിപ്റ്റ്, ടൈപ് റൈറ്റിങ് എന്നീ കീബോർഡുകൾ ഉപയോഗത്തിലുണ്ടാകും. സംസ്ഥാന സർക്കാർ സാങ്കേതിക വകുപ്പിന്‍റെ സർട്ടിഫിക്കറ്റുള്ള ടൈപ് റൈറ്റിങ് കീബോർഡിൽ സ്പീഡ് നേടിയ പി.എസ്. സുജിത എന്ന ഉദ്യോഗാർഥി അംഗീകൃത സോഫ്റ്റ്വെയർ തെരഞ്ഞെടുത്തെങ്കിലും അനുവദിച്ചില്ല. ഇത്തരം സാങ്കേതിക കാര്യങ്ങളെക്കുറിച്ച് ബോധമില്ലാത്ത പരീക്ഷ നടത്തിപ്പുകാർ ശരിയായ ക്രമീകരണം ചെയ്തുകൊടുത്തില്ലെന്ന് കലക്ടർക്കും വ്യവസായ വകുപ്പ് അധികൃതർക്കും സുജിത പരാതി നൽകി. അഭിമുഖവും ടെസ്റ്റും റദ്ദാക്കി വീണ്ടും നടത്താൻ നടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

Tags:    
News Summary - Complaint that RI Center made the interview a farce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.