തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ അനുചരന്മാർ തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനെതിരെ വധഭീഷണി മുഴക്കുകയാണെന്ന് കാട്ടി പ്രസ്ക്ലബ് ഡി.ജി.പിക്ക് പരാതി നൽകി. ഓൺലൈൻ മാധ്യമമായ ‘മറുനാടൻ മലയാളിക്ക് നേരെയുള്ള പൊലീസ് നടപടികൾക്കെതിരെ പ്രസ്ക്ലബ് പ്രതിഷേധക്കുറിപ്പ് ഇറക്കിയിരുന്നു.
ആ കുറിപ്പിലെ പരാമർശങ്ങൾ പി.വി. അൻവറിന് എതിരെയാണെന്ന മുൻവിധിയോടെയാണ് എം.എൽ.എയുടെ അനുയായികൾ എന്നവകാശപ്പെടുന്നവർ എം. രാധാകൃഷ്ണന്റെ നമ്പറിലേക്ക് നേരിട്ട് വിളിച്ചും സന്ദേശമയച്ചും സമൂഹമാധ്യമങ്ങളിലും നിരന്തരം ഭീഷണിപ്പെടുത്തുന്നതെന്ന് പ്രസ്ക്ലബ് സെക്രട്ടറി കെ.എൻ. സാനുവും ട്രഷറർ എച്ച്. ഹണിയും പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.