ഫ്രാൻസിസ്​ ജോർജിനെതിരെ കമീഷന് പരാതി

കോ​ട്ട​യം: യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക​ക്കൊ​പ്പം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലെ ക​ണ​ക്കു​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം സ്വ​ദേ​ശി മൈ​ക്കി​ള്‍ വ​ര്‍ഗീ​സ് തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന് പ​രാ​തി ന​ല്‍കി.

സ​ത്യ​വാ​ങ്മൂ​ല​ത്തി​ലെ ആ​സ്തി, വ​രു​മാ​നം, ബാ​ധ്യ​ത​ക​ള്‍ തു​ട​ങ്ങി​യ ക​ണ​ക്കു​ക​ള്‍ പ​ര​സ്പ​രം പൊ​രു​ത്ത​പ്പെ​ടു​ന്ന​വ​യ​ല്ലെ​ന്നാ​ണ്​ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഫ്രാ​ന്‍സി​സ് ജോ​ര്‍ജി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും പേ​രി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം 12 കോ​ടി രൂ​പ​യു​ടെ വ​സ്തു ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നെ​ന്നും വി​പ​ണി​വി​ല കു​റ​ച്ചു​കാ​ണി​ച്ച്​ ല​ക്ഷ​ങ്ങ​ളു​ടെ സ്റ്റാ​മ്പ് ഡ്യൂ​ട്ടി വെ​ട്ടി​ച്ചെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ഭാ​ര്യ ഷൈ​നി​യു​ടെ പേ​രി​ൽ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​താ​യും പ​രാ​തി​യി​ൽ പറയുന്നുണ്ട്.

Tags:    
News Summary - Complaint to election commission against Francis George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.