മലപ്പുറം: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി കാണിച്ച് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനുമെതിരെ സമസ്ത നേതൃത്വത്തിന് പരാതി. നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂല വിഭാഗമാണ് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് കത്ത് കൈമാറിയത്.
കേക്ക് മുറി വിവാദത്തിലടക്കം സാദിഖലി തങ്ങൾക്കെതിരെ പരാമർശം നടത്തിയ ഹമീദ് ഫൈസിയെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം. ഹമീദ് ഫൈസി കടുത്ത വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്നും ലീഗ് - സമസ്ത ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നുവെന്നും കത്തിൽ ആരോപിക്കുന്നു.
ഇ. മൊയ്തീൻ ഫൈസി പുത്തനഴി, കെ.എ. റഹ് മാൻ ഫൈസി കാവനൂർ, കുട്ടി ഹസൻ ദാരിമി, എം.സി. മായിൻ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി തുടങ്ങിയ 25 നേതാക്കളാണ് ഹമീദ് ഫൈസിക്കെതിരെ കത്ത് നൽകിയത്. പ്രശ്നങ്ങൾ രഞ്ജിപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കത്തിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.