സി.പി.എം നേതാക്കളുടെ പ്രസ്താവനകൾ പിടിവള്ളിയാക്കി കോൺഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തിൽ പ്രമുഖ സി.പി.എം നേതാക്കളുടെ പ്രസ്താവനകളാണ് കോൺഗ്രസിന് പിടിവള്ളി. മുഖ്യമന്ത്രി വിമാനത്തില്‍നിന്നിറങ്ങിയ ശേഷമാണ് പ്രതിഷേധ മുദ്രാവാക്യം ഉണ്ടായതെന്ന് കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും പറഞ്ഞതാണ് കോൺഗ്രസ് ആയുധമാക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസും, മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമത്തിനെതിരെ എൽ.ഡി.എഫ് ജില്ലതല പ്രചാരണയോഗങ്ങളും പ്രഖ്യാപിച്ചിരിക്കെയാണ് മുതിർന്ന സി.പി.എം നേതാക്കളുടെ പ്രസ്താവനകള്‍തന്നെ കോൺഗ്രസും യു.ഡി.എഫും തിരിച്ചടിക്കാൻ ആയുധമാക്കുന്നത്. വിമാനക്കമ്പനി മാനേജർ പൊലീസിന് നൽകിയ പുതിയ റിപ്പോർട്ടിനെതിരെ പരാതി നൽകാൻ പ്രതിപക്ഷത്തിന് ശക്തി പകർന്നതും നേതാക്കളുടെ പ്രസ്താവനകളാണ്. മുഖ്യമന്ത്രി സീറ്റിലിരിക്കുമ്പോഴാണ് യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധമെന്ന പൊലീസിന്റെ നിലപാട് തള്ളുന്നതാണ് ജയരാജന്‍റെയും കോടിയേരിയുടെയും പ്രസ്താവനകൾ.

പ്രതിഷേധം നടന്നതിന് പിന്നാലെ ഒരു ചാനലിന് ജയരാജൻ നൽകിയ ടെലിഫോൺ അഭിമുഖത്തിൽ, മുഖ്യമന്ത്രി വിമാനത്തിൽനിന്ന് പോയശേഷമാണ് പ്രതിഷേധം ഉണ്ടായതെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിലപാട് കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾക്ക് തടസ്സമാകുമെന്ന് കണ്ടതോടെ മണിക്കൂറുകൾക്കുശേഷം ജയരാജൻ മലക്കംമറിഞ്ഞു.

Tags:    
News Summary - Congress against cpm leader statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.