തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ശക്തമായ നിലപാടുമായി കോൺഗ്രസ്. സംഭവത്തിനുപിന്നിൽ റിയൽ എസ്റ്റേറ്റ്, അധോലോക ബന്ധങ്ങളുണ്ടെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ സിനിമാതാരങ്ങളുടെ ബിനാമി സ്വത്തിനെയും കള്ളപ്പണത്തെയും പറ്റി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അന്വേഷിക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം ആവശ്യപ്പെട്ടു.
സംഭവത്തിനുപിന്നിൽ ഗൂഢാേലാചനയില്ലെന്ന് അന്വേഷണം ആരംഭിച്ചപ്പോൾതെന്ന മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ സിനിമാതാരങ്ങളായ മൂന്ന് സി.പി.എം ജനപ്രതിനിധികളാണെന്നും യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ആരോപിച്ചു.
അമ്മയുടെ യോഗത്തിൽ മലയാളത്തിലെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും മൗനംപാലിച്ചത് തെറ്റായിപ്പോയി. മമ്മൂട്ടിയുടെ മൗനവും മുഖ്യമന്ത്രിയുടെ ഗൂഢാലോചനയില്ലെന്ന വാദവും കൂട്ടിവായിക്കാൻ ഇപ്പോൾ ജനങ്ങൾ തയാറായിരിക്കുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി മാപ്പുപറയണമെന്നും ഹസൻ ആവശ്യപ്പെട്ടു.
പ്രശ്നത്തിൽ ഇരയായ നടിക്കൊപ്പം ശക്തമായി നിൽക്കാനാണ് രാഷ്ട്രീയകാര്യസമിതി യോഗത്തിൽ നടന്ന ചർച്ചയിലെ തീരുമാനം. കള്ളപ്പണ ഇടപാടുകളും സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക താൽപര്യങ്ങളും പുറത്തുവരുമെന്ന് ഭയമുള്ളതിനാൽ വൻതോതിൽ പണം നൽകി സി.പി.എമ്മിനെ വിലക്കെടുത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുെന്നന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. നടന്മാരും ജനപ്രതിനിധികളുമായ ഇന്നെസൻറ്, മുകേഷ്, ഗണേഷ്കുമാർ എന്നിവരുടെ വസതികളിലേക്ക് മാർച്ച് നടത്തണമെന്ന ആവശ്യം ഉണ്ടായെങ്കിലും യോഗം തീരുമാനമെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.