ഇടുക്കി നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമിതിയംഗം ജിന്‍സണ്‍ പൗവത്ത് പിടിയില്‍. നാളെ നടക്കുന്ന മലനാട് കാര്‍ഷിക ബാങ്ക് ഇലക്ഷനെച്ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു.
ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജിൻസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുങ്കണ്ടത്ത് മരണവീട്ടിൽ വെച്ചാണ് അക്രമം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.