തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മൗലികാവകാശമല്ല - സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മൗലികാവകാശമോ സാമാന്യനീതിയുടെ അവകാശമോ അല്ലെന്ന് സുപ്രീംകോടതി. രാജ്യസഭ തെരഞ്ഞെടുപ്പിലെ നാമനിർദേശപത്രിക സമർപ്പണവുമായി ബന്ധപ്പെട്ട ഹരജി ഒരു ലക്ഷം രൂപ പിഴയോടെ തള്ളിയാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയുടെയും സുധാൻശു ധുലിയയുടെയും നിരീക്ഷണം.

കഴിഞ്ഞ മേയ് 12ന് വിജ്ഞാപനം പുറപ്പെടുവിച്ച രാജ്യസഭ തെരഞ്ഞെടുപ്പിൽ പിന്താങ്ങാൻ ആരുമില്ലാത്തതിനാൽ പത്രിക നൽകാൻ കഴിയാതിരുന്ന വ്യക്തി ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. ഹരജിക്കാര​ന്റെ വാദങ്ങൾ ഹൈകോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പിന്താങ്ങാൻ ആരുമില്ലാതെ പ​​ത്രിക സ്വീകരിക്കാതിരുന്നതോടെ അഭിപ്രായ സ്വാത​ന്ത്ര്യവും വ്യക്തി സ്വാത​ന്ത്ര്യവും ഹനിക്കപ്പെട്ടതായി ഹരജിക്കാരൻ വാദിച്ചു. ​തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഹരജിയാണിതെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം മത്സരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി, ഒരു മാസത്തിനകം ഒരു ലക്ഷം രൂപ നിയമസഹായ സമിതിയിൽ അടക്കാനും ഉത്തരവിട്ടു

Tags:    
News Summary - Contesting elections is not a fundamental right - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.