ആലപ്പുഴ: കെ.ആർ. ഗൗരിയമ്മയുടെ മരണാനന്തര ചടങ്ങുകൾ മറ്റൊരു വിവാദത്തിന് തിരികൊളുത്തി. വലിയ ചുടുകാട്ടിൽ ഗൗരിയമ്മയുടെ സഹോദരിപുത്രി പ്രഫ. ബീനാകുമാരിയും മറ്റൊരു സഹോദരിയുടെ ചെറുമകൾ സോഫിയും ചേർന്ന് അസ്ഥി ശേഖരിച്ചതാണ് വിവാദമായത്. പൂജാരിയുടെ സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തി നടന്ന ചടങ്ങ് സംഘ്പരിവാർ ഏറ്റെടുക്കുകയായിരുന്നു. സി.പി.എമ്മിനെ ആഞ്ഞടിക്കാൻ 'കമ്യൂണിസ്റ്റുകാർ മാറുമ്പോൾ' എന്ന തലക്കെട്ടിൽ സംഘ്പരിവാർ വക്താവ് കെ.വി.എസ് ഹരിദാസ് ഇട്ട ഫേസ്ബുക് പോസ്റ്റിന് 24 മണിക്കൂറിനുള്ളിൽ 1200 ഷെയറുകളാണുണ്ടായത്.
ഗൗരിയമ്മക്ക് ഇത്തരം ചടങ്ങുകളിൽ വിശ്വാസമുണ്ടായിരുന്നില്ലെന്നും വിശ്വാസമുള്ള കുടുംബാംഗങ്ങൾക്കായി അസ്ഥി ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നും പി.സി. ബീനാകുമാരി 'മാധ്യമ'ത്തോട് പറഞ്ഞു. ആചാര പ്രകാരം അഞ്ച് ദിവസം കഴിഞ്ഞ് ശേഖരിക്കാതെ പിറ്റേന്നുതന്നെ ചെയ്തത് സഞ്ചയനമാണെന്ന തെറ്റിദ്ധാരണ ഒഴിവാക്കാനായിരുന്നു. സ്വകാര്യമായി നിർവഹിക്കണമെന്ന് ആഗ്രഹിച്ചുവെങ്കിലും ദൗർഭാഗ്യവശാൽ മാധ്യമങ്ങൾ അറിഞ്ഞെന്ന് അവർ വ്യക്തമാക്കി.
ഗൗരിയമ്മയുടെ സഹോദരി ഭാരതിയുടെ മകൻ ആബുവിെൻറ മകനും യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഹാപ്പി. പി ആബു ഇതിനിടെ ബീനാകുമാരിയുടെ ചെയ്തിക്കെതിരെ രംഗത്തുവന്നു. ചിത കത്തിതീരും മുേമ്പ മാധ്യമങ്ങളെ അറിയിച്ച് നടത്തിയ പരിപാടി ഗൗരിയമ്മയുടെ പേറ്റൻറ് തങ്ങൾക്കാണെന്ന് വരുത്തി തീർക്കാനുള്ള പ്രഹസനമായിപ്പോയെന്ന് െജ.എസ്.എസ് യുവജന വിഭാഗമായ ജെ.വൈ.എസിെൻറ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. ഗൗരിയമ്മ എന്നും ജനഹൃദയങ്ങളിൽ ജീവിക്കും. അവരുടെ വിശ്വാസ പ്രകാരവും കമ്യൂണിസ്റ്റ് പാരമ്പര്യവും അനുസരിച്ച് ഇതിെൻറ ഒരു ആവശ്യവുമില്ല. അങ്ങനെ വേണമെങ്കിൽതന്നെ എല്ലാ ബന്ധുക്കളെയും അറിയിച്ച് യഥാവിധി ചെയ്യണമായിരുന്നു. സഹോദരന്മാരുടെ മക്കളുള്ളപ്പോൾ സഹോദരിയുടെ പേരക്കുട്ടിയാണ് ചിതക്ക് തീകൊളുത്തിയത്. സംഘ്പരിവാറിന് ആഘോഷിക്കാൻ അവസരം ഒരുക്കിയതിെൻറ പൂർണ ഉത്തരവാദിത്തം ബീനാകുമാരിക്ക് മാത്രമാണെന്ന് ഹാപ്പി കുറ്റപ്പെടുത്തി. ഇത്തരമൊരു ചടങ്ങ് വലിയ ചുടുകാട്ടിൽ നടന്നത് സി.പി.എമ്മിെൻറ അറിവോടെയല്ലെന്ന് ജില്ല സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു. മാധ്യമങ്ങളിൽനിന്നാണ് വിവരം അറിഞ്ഞത്. ഏതോ അവകാശം ഉറപ്പിക്കാൻ കരുതിക്കൂട്ടി ചെയ്തത് പോലെയാണ് തോന്നുന്നത്. പൊതുദർശനവും അന്ത്യകർമവും അടക്കമുള്ള കാര്യങ്ങൾ തങ്ങളാണ് നടത്തിയത്. അതറിയാവുന്നർ ഇത്തരമൊരു കാര്യം നടത്തുേമ്പാൾ തങ്ങളെ അറിയിക്കേണ്ടതായിരുന്നു. അത് ചെയ്യാതിരുന്നത് മോശമായിപ്പോയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന സി.പി.എം, സി.പി.ഐ നേതാക്കളുടെ മാത്രം അന്ത്യവിശ്രമ സ്ഥലമായ വലിയ ചുടുകാട്ടിൽ ഹിന്ദു ആചാരാനുഷ്ഠാനങ്ങളോടെ ചടങ്ങുകൾ നടന്നുവെന്നതാണ് പ്രത്യേകതയെന്ന് ഹരിദാസ് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. 'നിലവിളക്ക് തെളിഞ്ഞു, പൂജാരി എത്തി, സംസ്കാരശേഷം എല്ലാം പെറുക്കി മൺകുടത്തിലാക്കി. അക്ഷരാർഥത്തിൽ സഞ്ചയനം. ഇതിനു മുമ്പ് അതൊന്നും നടന്നിട്ടേയില്ല. പൂജാരിക്കും നിലവിളക്കിനും ആ 'ചുവപ്പൻ വിപ്ലവ ഭൂമി'യിൽ കടന്നുചെല്ലാനായിരുന്നില്ല. ഇതൊക്കെ നടന്നത് വലിയ സഖാക്കളുടെ സാന്നിധ്യത്തിൽ ആവണമല്ലോ. വലിയ ചുടുകാടും ഹൈന്ദവതക്ക്, വിശ്വാസത്തിന് തുറന്നുകിട്ടി. ലാൽസലാം.' പോസ്റ്റ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.