േകാട്ടയം: അഴിമതിക്കേസിൽ മുൻ പ്രധാനാധ്യാപികയെ വിജിലൻസ് കോടതി നാലുവർഷം കഠിനതടവിന് ശിക്ഷിച്ചു. കാഞ്ഞിരപ്പള്ളി കൊമ്പുകുത്തി സർക്കാർ ട്രൈബൽ യു.പി സ്കൂളിലെ മുൻ പ്രധാനാധ്യാപിക കോട്ടയം സ്വദേശിയുമായ എ.കെ. വത്സമ്മയെ കോട്ടയം വിജിലൻസ് എൻക്വയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജ് വി. ദിലീപാണ് ശിക്ഷിച്ചത്.
നാലുവർഷം കഠിനതടവും 20,000 രൂപ പിഴയും ഒടുക്കണം. 2006 ഒക്ടോബർ 10നാണ് കേസിനാസ്പദമായ സംഭവം. സഹപ്രവർത്തകരായ ജോയ് റോസ് തോമസ്, രാധാമണിയമ്മ എന്നീ അധ്യാപകരുടെ പ്രോവിഡൻറ് ഫണ്ടിൽനിന്ന് 49,920 രൂപ മാറിയെടുത്ത കേസിലാണ് ശിക്ഷ. ഒാരോ അധ്യാപികയുടെയും പ്രോവിഡൻറ് ഫണ്ടിൽനിന്ന് 24,960 രൂപ വീതമാണ് മാറിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.