തിരുവനന്തപുരം: ശബരിമലയിൽ സാധനങ്ങൾ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വി.എസ്. ജയകുമാറിെൻറ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു.
ഓഡിറ്റിലും വിജിലൻസ് പരിശോധനയിലും ജയകുമാർ ശബരിമല എക്സിക്യൂട്ടിവ് ഓഫിസറായിരിക്കുമ്പോൾ ക്രമക്കേട് നടത്തിയതായി കണ്ടെത്തി.
1.87 കോടി രൂപയുടെ ക്രമക്കട് നടന്നെന്നായിരുന്നു കണ്ടെത്തൽ. ഇതേതുടർന്ന് സസ്പെൻഷനിലായ ജയകുമാർ സർവിസിൽനിന്ന് വിമരിച്ചു. അന്വേഷണത്തിലെ കണ്ടെത്തലുകൾ ഏകപക്ഷീയമാണെന്നും തെൻറ വിശദീകരണം കൂടി കേൾക്കണമെന്നും ആവശ്യപ്പെട്ട് ജയകുമാർ ദേവസ്വം ബോർഡിനെ സമീപിച്ചിരുന്നു.
ജയകുമാറിെൻറ വിശദീകരണം തൃപ്തകരമല്ലെന്ന് ബോർഡ് വിലയിരുത്തി. തുടർന്നാണ് നഷ്ടം നികത്താൻ പെൻഷൻ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കാൻ തീരുമാനിച്ച് ഉത്തരവിറക്കിയത്. മുൻ ദേവസ്വം മന്ത്രിയും എം.എൽ.എയുമായ വി.എസ്. ശിവകുമാറിെൻറ സഹോദരനാണ് ജയകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.