തൃശൂര്‍: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 10 വർഷത്തെ ബി.ജെ.പി ഭരണത്തിലൂടെ രാജ്യത്തിനുണ്ടായത് 28 ലക്ഷം കോടി രൂപയുടെ നഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം.
കെ.പി.സി.സി സമരാഗ്നി യാത്രക്ക് തൃശൂര്‍ തെക്കേ ഗോപുരനടയില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറു ലക്ഷം കോടിയുടെ മൊത്ത ആഭ്യന്തര ഉൽപാദനമാണ് 10 വര്‍ഷംകൊണ്ട് യു.പി.എ സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തത്.
അടുത്ത 10 വര്‍ഷത്തിൽ 200 ലക്ഷം കോടിയാകേണ്ടിയിരുന്ന മൊത്ത ആഭ്യന്തര ഉൽപാദനം 172 ലക്ഷം കോടിയിലെത്തിക്കാനാണ് മോദി ഭരണത്തിന് കഴിഞ്ഞത് -അദ്ദേഹം പറഞ്ഞു.
സുരി (പശ്ചിമ ബംഗാൾ): സംസ്ഥാന സർക്കാറിന്റെ സാമൂഹിക ക്ഷേമ പദ്ധതികളിൽനിന്നുള്ള ആനുകൂല്യങ്ങൾ ജനങ്ങളിൽ എത്തുന്നത് തടയാൻ കേന്ദ്ര സർക്കാർ ആധാർ കാർഡുകൾ നിർജീവമാക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നടപടിയെന്നും അവർ ആരോപിച്ചു. ബിർഭും ജില്ലയിൽ പൊതുവിതരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത.
ബംഗാളിൽ നിരവധി ജില്ലകളിലെ ആധാർ കാർഡുകൾ ഇത്തരത്തിൽ നിർജീവമാക്കിയിട്ടുണ്ട്. സൗജന്യ റേഷനും ‘ലക്ഷ്മി ഭണ്ഡാർ’ ആനുകൂല്യങ്ങൾ ബാങ്കുവഴി ലഭിക്കുന്നതും തടയാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ആധാർ കാർഡ് ഇല്ലാത്തവർക്കും സംസ്ഥാന സർക്കാറിന്റെ ആനുകൂല്യങ്ങൾ നൽകുന്നത് തുടരുമെന്നും അവർ പറഞ്ഞു. കേന്ദ്ര സർക്കാറിനെതിരെ സമരംചെയ്യുന്ന കർഷകരെ അഭിവാദ്യംചെയ്യുന്നതായും അവർക്കുനേരെയുള്ള ആക്രമണങ്ങൾ അപലപനീയമാണെന്നും മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.