സോണിയ ഗാന്ധി ആഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കോടതി

കൊല്ലം: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, ഡി.സി.സി അധ്യക്ഷൻ പി. രാജേന്ദ്ര പ്രസാദ് എന്നിവർ ആഗസ്റ്റ് മൂന്നിന് ഹാജരാകാൻ കോടതി ഉത്തരവ്. കൊല്ലം മുൻസിഫ് കോടതിയാണ് സമൻസ് അയച്ചത്.

കോൺഗ്രസ് നിയമാവലിക്ക് വിരുദ്ധമായി ഡി.സി.സി അധ്യക്ഷൻ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നൽകിയ ഹരജിയിലാണ് മൂന്നുപേരോടും ഹാജരാകാൻ കോടതി ഉത്തരവിട്ടത്.

കേസിന്‍റെ തീരുമാനം വരുന്നതുവരെ കെ.പി.സി.സി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ കുണ്ടറ ബ്ലോക്കിൽ നിന്നുള്ള പ്രതിനിധിയെ നിശ്ചയിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഉപഹരജിയും പൃഥ്വിരാജ് നൽകിയിരുന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് ഡിസിസി അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണയാണ് പൃഥ്വിരാജിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും ബന്ധപ്പെട്ടവർ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൃഥ്വിരാജ് കോടതിയെ സമീപിച്ചത്.

Tags:    
News Summary - Court asks Sonia Gandhi to appear on August 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.