തിരുവനന്തപുരം: െഎ.എസ്.ആർ.ഒ ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേെസടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. ക്രിമിനൽ ചട്ടപ്രകാരം ഹരജി നിലനിൽക്കില്ലെന്ന സി.ബി.ഐ വാദം അംഗീകരിച്ചാണ് ഹരജി തിരുവനന്തപുരം സി.ബി.െഎ കോടതി തള്ളിയത്. ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ്. വിജയനാണ് ഇൗ ആവശ്യം ഉന്നയിച്ച് സ്വാകര്യ ഹരജി സമർപ്പിച്ചത്.
ഐ.എസ്.ആർ.ഒ ചാരക്കേസ് അട്ടിമറിക്കാനും കേസിൽനിന്ന് രക്ഷപ്പെടാനും സി.ബി.ഐയിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നമ്പി നാരായണൻ ഭൂമി കൈമാറിയെന്നായിരുന്നു ഹരജിയിലെ പ്രധാന ആരോപണം. സി.ബി.ഐ മുൻ ഡിവൈ.എസ്.പി ഹരി വത്സെൻറ സഹോദരിക്ക് നമ്പി നാരായണൻ ഭൂമി കൈമാറിയെന്ന് ആരോപിക്കുന്ന രേഖകളടക്കം കോടതിയിൽ വിജയൻ ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.