സ്വപ്​നയുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ചിനും വിജിലൻസിനും നൽകാനാവില്ലെന്ന്​ കോടതി

കൊച്ചി: സ്വർണക്കടത്ത്​ കേസിലെ പ്രതി സ്വപ്​ന സുരേഷിന്‍റെ രഹസ്യമൊഴി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ ക്രൈംബ്രാഞ്ചും വിജിലൻസും സമർപ്പിച്ച ഹരജികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതി തള്ളി. ആവശ്യം അംഗീകരിക്കരുതെന്ന സ്വപ്​നയുടെ അഭിഭാഷകന്‍റെ വാദം അംഗീകരിച്ചാണ്​ നടപടി.

രഹസ്യമൊഴിയുടെ ആവശ്യമെന്താണെന്ന്​ കോടതിയും സ്വപ്​നയുടെ അഭിഭാഷകനും ക്രൈംബ്രാഞ്ചിനോട്​ ചോദിച്ചു. തിരുവനന്തപുരം ക​ന്‍റോൺമെൻറ്​ പൊലീസ് സ്വപ്​നക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കേസിലെ അന്വേഷണത്തിന് രഹസ്യമൊഴി അത്യാവശ്യമാണെന്നായിരുന്നു മറുപടി. തെളിവുകള്‍ പുറത്തുകൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണമെന്നും ഗൂഢാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്​നക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു. സ്വപ്​നയുടെ സത്യവാങ്മൂലം പുറത്തുപോയതിലും അന്വേഷണം വേണം. സ്വപ്​നയുടെ അഭിഭാഷകര്‍തന്നെയാണ് ഇത്​ പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

കേസില്‍ എൻഫോഴ്​സ്​മെന്‍റ്​ അന്വേഷണം നടക്കുകയാണെന്ന് കോടതി പറഞ്ഞു. രഹസ്യമൊഴി നൽകരുതെന്ന്​ ഇ.ഡിയുടെ അഭിഭാഷകനും ബോധിപ്പിച്ചു. ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതിയുടെ പരിഗണനയിലായതിനാൽ മൊഴി നൽകരുതെന്നായിരുന്നു സ്വപ്​നയുടെ ആവശ്യം.

അതിനിടെ, സ്വപ്​നക്ക്​ സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട്​ കേന്ദ്ര സർക്കാറിന് കത്ത് നൽകിയതായും ഒരാഴ്​ച സമയം നൽകണമെന്നും ഇ.ഡിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതേതുടർന്ന്​ കേസ്​ പരിഗണിക്കുന്നത്​ 22 ലേക്ക്​ മാറ്റി. 

Tags:    
News Summary - Court rejected vigilance pela on swapna case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.