കോഴിക്കോട്: ലോക്ഡൗൺ കാരണം തൊഴിലില്ലാതെ ദുരിതത്തിലായ അസംഘടിത തൊഴിലാളികൾക്കും വഴിയോര കച്ചവടക്കാർക്കും സ ർക്കാർ 5000 രൂപ വീതം അനുവദിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ (എഫ്.ഐ.ടി.യു). മുഖ്യമന്ത്രി പിണറായി വിജയ ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പലേരി അയച്ച തുറന്ന കത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.
തൊഴിലാളികളുടെ ക്ഷേമനിധി അക്കൗണ്ടുകളിലൂടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയോ നേരിട്ടോ ഈ തുക നൽകണം. മത്സ്യത്തൊഴിലാളികൾ, മത്സ്യവിൽപനക്കാർ, അനുബന്ധ തൊഴിലാളികൾ, മോട്ടോർ തൊഴിലാളികൾ ഉൾപ്പെടെ ഉള്ളവർക്കും ഈ അനുകൂല്യം ലഭ്യമാക്കണം. അതിഥി തൊഴിലാളികളുടെ വിഷയത്തിലും അനുഭാവപൂർണമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നൂറുകണക്കിന് ആളുകൾ ഒരുമിച്ച് താമസിക്കുന്നതിനാൽ സാമൂഹിക അകലം പാലിക്കാൻ കഴിയുന്ന അവസ്ഥയിലല്ല ഇവർ. ആർക്കെങ്കിലും രോഗം ബാധിച്ചാൽ യാതൊരു നിയന്ത്രണവും സാധ്യമാകില്ല. അതിനാൽ സുരക്ഷിത താമസത്തിന് താൽക്കാലിക ഷെൽട്ടർ ഒരുക്കണം. ഭക്ഷണ കിറ്റുകൾ നൽകാനും നടപടി സ്വീകരിക്കണം.
രണ്ട് പ്രളയകാലത്തും ചെയ്തതു പോലെ, സേവന പ്രവർത്തനങ്ങൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സന്നദ്ധ പ്രവർത്തകരെയും തൊഴിലാളി സംഘടനകളേയും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സംഘടന പിന്തുണ അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.