സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ അസ്തിവാരം തന്നെ ഉലക്കുകയാണ് കോവിഡ്. ഏറക്കുറെ എല്ലാ മേഖലകളും തകരുകയോ നിശ്ചലമാകുകയോ ചെയ്തു. ജനങ്ങളുടെ വരുമാനം നിലച്ചു. കേരളത്തെ താങ്ങിനിർത്തിയിരുന്ന പ്രവാസി വരുമാനത്തിലും വൻ കുറവ് വരുന്നു.
മഹാമാരിയുടെ സാമ്പത്തിക ആഘാതം 80,000 കോടി രൂപ വരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുന്നത്. വർഷത്തിലേറെയായി ഖജനാവ് കടുത്ത ഞെരുക്കത്തിലാണ്. ട്രഷറി നിയന്ത്രണം തുടരുന്നു. രണ്ട് പ്രളയത്തിന് പുറമെ നോട്ട് നിരോധനവും ജി.എസ്.ടി സൃഷ്ടിച്ച മാന്ദ്യവും പ്രതിസന്ധി രൂക്ഷമാക്കി. ഈ സാഹചര്യത്തിലും ചെലവ് ചുരുക്കാനോ ആർഭാടം കുറക്കാനോ പ്രായോഗിക നടപടിയുണ്ടായില്ല. തുടർച്ചയായി രണ്ടു വർഷവും വാർഷിക പദ്ധതി വെട്ടിക്കുറക്കേണ്ടിവന്നു.
ശമ്പള പരിഷ്കരണത്തിന് കമീഷനെ നിയോഗിച്ചിട്ടുണ്ട്. ആ ബാധ്യത അടുത്ത വർഷം വരും. സംസ്ഥാനത്തിെൻറ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സമഗ്ര ധവളപത്രം തന്നെ അനിവാര്യമായിരിക്കുന്നു. ശമ്പളം പിടിക്കാനും മുണ്ടുമുറുക്കാനും സർക്കാർ നടപടി സ്വീകരിച്ചിരിക്കെ വിശേഷിച്ചും. ഒരു മാസത്തെ ശമ്പളം പിടിക്കുേമ്പാൾ 2500 കോടി രൂപയാണ് സർക്കാറിന് മാറ്റിെവക്കാനാകുന്നത്. കോവിഡ് ദുരിതാശ്വാസനിധി 200 കോടി കഴിഞ്ഞു. പ്രളയത്തിെൻറ ഭാഗമായി ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം ഇനിയും ചെലവിടാൻ ബാക്കിയാണ്. ഭരണകക്ഷിയിൽപെട്ട ചിലർ തട്ടിപ്പിലൂടെ പണം കവർന്നതും മറ്റ് ആരോപണങ്ങളും കറുത്ത പാടായി അവശേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.