കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർഥിയുടെ പിതാവ് മരിച്ചു

പത്തനംതിട്ട: കോവിഡ്-19 വൈറസ് ബാധയെന്ന് സംശയിച്ച് നിരീക്ഷണത്തിലുള്ള വല്ലന സ്വദേശിയായ വിദ്യാർഥിയുടെ പിതാവ് മരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

വിദ്യാർഥിയും പിതാവും തമ്മിൽ സമ്പർക്കം ഉണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും സംസ്കാരം അടക്കമുള്ള ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയേക്കും.

ചൈനയിൽ നിന്നെത്തി 10 ദിവസമായി വീട്ടിൽ നിരീക്ഷണത്തിലാണ് വിദ്യാർഥി.

Tags:    
News Summary - covid pathanamthitta-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.